Sections

പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

Friday, Jun 16, 2023
Reported By Admin
Tenders Invited

വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോന്നി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽപെട്ട നാല് പഞ്ചായത്തുകളിലെ 107 അംഗൻവാടികളിൽ ആവശ്യമായ പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിന് ഉച്ചയ്ക്ക് 2.30. ഫോൺ : 0468 2334110.

മേലടി ഐ.സി.ഡി.എസ് കാര്യാലയ പരിധിയിലെ 130 അങ്കണവാടികളിലേക്കും 2022 -23 സാമ്പത്തിക വർഷത്തെ പ്രീസ്കൂൾ കിറ്റ് വാങ്ങിക്കുന്നതിനായി ജി.എസ്.ടി റജിസ്ട്രേഷൻ ഉള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി: ജൂൺ 30

കൊടുവള്ളി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2022-23 വർഷത്തെ അങ്കണവാടി പ്രീ സ്കൂൾ എജുക്കേഷൻ കിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 3,000 രൂപ നിരക്കിൽ 152 അങ്കണവാടികൾക്കാണ് സാധനം വിതരണം ചെയ്യേണ്ടത്. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സമർപ്പിക്കാം. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2211525, 7012870495.

ആര്യാട് ഐ.സി.ഡി.എസിന് പരിധിയിലെ 156 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റിലേക്കുള്ള സാധനങ്ങൾ വാങ്ങി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. 25ന് ഉച്ചക്ക് 1വരെ ആര്യാട് ഐ.സി.ഡി.എസ്. ഓഫീസിൽ നൽകാം. ഫോൺ: 9447520803.

മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നിന് ടെൻഡർ ക്ഷണിച്ചു. 29-ന് ഉച്ചക്ക് 12 വരെ നൽകാം. ഫോൺ: 0479 2342046.

വടക്കാഞ്ചേരി ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 175 അങ്കണവാടികളിൽ പ്രീസ്കൂൾ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 24. ഫോൺ : 04884 232424.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.