Sections

പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിനും കാന്റീൻ നടത്തിപ്പിനായും വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയും ടെൻഡറുകൾ ക്ഷണിച്ചു

Thursday, Jan 25, 2024
Reported By Admin
Tenders Invited

പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ ഐ.സി.ഡി.എസിന്റെ കീഴിലുള്ള 107 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ:04812-532315, 9188959695

ഇത്തിക്കര ഐ സി ഡി എസ് പ്രോജക്ടിലെ 193 അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾകിറ്റ് വാങ്ങുന്നതിന് ഇ -ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ആറ്. വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസ്. https://etenders.kerala.gov.in ഫോൺ- 9447017054.

കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസിന്റെ കീഴിലുള്ള 145 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.ഫെബ്രുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 3.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ:9447127848, 9495706151.

പന്തലായനി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 116 അങ്കണവാടികളിലേക്ക് 2023-24 വർഷത്തെ അങ്കണവാടി പ്രീ-സ്‌കൂൾ എജ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി ആറിന് വൈകീട്ട് 4.30 വരെ. ഫോൺ : 8281999297.

ഒല്ലൂക്കര അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൽ 2023-24 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ പ്രീ-സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6 ഉച്ചയ്ക്ക് രണ്ട് മണി വരെ. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ പെരിങ്ങാവിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 8281999225.

ആലപ്പുഴ: മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിൽ പ്രവർത്തിച്ചുവരുന്ന 121 അങ്കണവാടികളിൽ 2023-24 വർഷത്തെ അങ്കണവാടി പ്രീ-സ്‌കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. മുതുകുളം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ഫെബ്രുവരി ആറ് പകൽ ഒരുമണി വരെ ദർഘാസ് സ്വീകരിക്കും. വിവരങ്ങൾക്ക്: 0479 2474400.

കുടുംബശ്രീ യൂണിറ്റിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു

കൽപ്പറ്റ ക്ലാസ്സ്-1 റസ്റ്റ് ഹൗസിലെ കാന്റീൻ അടുത്ത ഒരു വർഷത്തെ നടത്തിപ്പിന് മുൻ പരിചയമുള്ള കുടുംബശ്രീ യൂണിറ്റിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഒരു വർഷത്തേക്ക് അടയ്ക്കാവുന്ന പാട്ടതുക, മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ എന്നിവ നിശ്ചിത ഫോറത്തിൽ രേപ്പെടുത്തി മുദ്രവെച്ച കവറുകളിൽ ജനുവരി 30 ന് രാവിലെ പതിനൊന്നു മണിക്ക് മുമ്പായി സമർപ്പിക്കണം. അന്നേ ദിവസം 3.30 ന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04936 206077

വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: അസിസ്റ്റന്റ് ഡയറക്ടർ (സോയിൽ സർവ്വേ) ആലപ്പുഴ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി വാഹനം (ഡ്രൈവർ ഉൾപ്പെടെ) ഓടിക്കാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 30 വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0477 2236293.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.