- Trending Now:
മുതുകുളം ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള അഞ്ചു പഞ്ചായത്തുകളിൽ പ്രവർത്തിച്ചുവരുന്ന അങ്കണവാടികളിലേക്ക് 2024-25 വർഷത്തേക്കുള്ള പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുവാൻ താൽപര്യമുളളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20ന് ഉച്ചക്ക് ഒരു മണി. ഫോൺ: 9188959692, 9656714320.
അമ്പലപ്പുഴ ശിശുവികസന പദ്ധതി കാര്യാലയത്തിലെ 136 അങ്കണവാടികൾക്ക് 2024-25 വർഷം പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 ന് ഉച്ചക്ക് ഒരു മണി. ഫോൺ: 8137087115.
കുന്നുമ്മൽ ഐസിഡിഎസ് പ്രൊജക്ടിലെ 175 അംഗനവാടികളിൽ 2024-25 വർഷം പ്രീസ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്നത് ഫെബ്രുവരി 20 ന് ഉച്ച 2.30 മണി വരെ. വൈകീട്ട് മൂന്നിന് തുറക്കും.
അമ്പലപ്പുഴ ശിശുവികസന പദ്ധതി കാര്യാലയത്തിലെ 136 അങ്കണവാടികൾക്ക് 2024-25 വർഷം പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 ന് ഉച്ചക്ക് ഒരു മണി. ഫോൺ: 8137087115.
ചാവക്കാട് അഡീഷനൽ സംയോജിത ശിശുവികസന ഓഫീസിനു കീഴിലുള്ള 109 അങ്കണവാടികൾക്ക് പ്രീസ്കൂൾ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 2.30 ന് മുമ്പ് ലഭിക്കണം. ഫോൺ: 0487 2556989.
എടവണ്ണ ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി ഗൃഹസന്ദർശനം നടത്തുന്നതിന് 1500 സിസിയിൽ കുറയാത്ത ടാക്സി വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവർ ഫെബ്രുവരി 27നകം അപേക്ഷിക്കണം. ഫോൺ 9446250324.
ഭൂമി തരം മാറ്റൽ അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധന നടത്തുന്നതിലേക്ക് കരാർ അടിസ്ഥാനത്തിൽ അഞ്ച് വാഹനങ്ങൾ ആവശ്യമുണ്ട്. വടകര, കൊയിലാണ്ടി താലൂക്ക് പരിധിയിൽ ഉൾപ്പെട്ട അപേക്ഷകളിലെ ഫീൽഡ് പരിശോധനകൾ നടത്താൻ ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം പരമാവധി 35000 രൂപ നിരക്കിൽ ഡെപ്യൂട്ടി കളക്ടർ (ഡിഎം) ന് കീഴിൽ കൊയിലാണ്ടി താലൂക്കിൽ മൂന്ന് വാഹനങ്ങളും വടകര താലൂക്കിൽ രണ്ട് വാഹനങ്ങളുമാണ് കരാർ അടിസ്ഥാനത്തിൽ വേണ്ടത്. പൂർണമായും വർക്കിങ്ങ് കണ്ടിഷനോട് കൂടിയതും 1000 രര യ്ക്ക് മുകളിലുള്ളതും 5/7 സീറ്റുകൾ ഉള്ളതും ടാക്സി പെർമിറ്റോട് കൂടിയതുമായ വാഹനങ്ങളാണ് ആവശ്യം. ക്വട്ടേഷനുകൾ ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിനകം സീൽ ചെയ്ത കവറിൽ വടകര ആർഡിഒ ഓഫീസിൽ ലഭിക്കണം. അന്ന് നാല് മണിക്ക് വടകര ആർഡിഒ ഓഫീസിൽ വെച്ച് ആർഡിഒ-യുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് ക്വട്ടേഷൻ ഉറപ്പിക്കും. ഫോൺ: 0496-2514300.
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ സ്റ്റാർസ് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം മലബാർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജിയോളജി ലാബ് ക്രമീകരിക്കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള സാധന സാമഗ്രികൾ മുഴുവനായോ ഭാഗികമായോ വിതരണം ചെയ്യാൻ തയ്യാറുള്ള അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 9947509710.
ഇരിട്ടി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 104 അങ്കണവാടികൾക്ക് 2024-2025 വർഷത്തേക്ക് ഇരിട്ടി ബ്ലോക്കുതല പ്രൊക്യുർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 049502471420.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രചാരണ സാമഗ്രികൾ കോംപാക്ട് ഡിസ്കുകൾ, കത്തുകൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പുസ്തകങ്ങൾ, മറ്റ് സാമഗ്രികൾ തുടങ്ങിയവ വിവിധ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിലും വകുപ്പ് നിർദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും കൊറിയർ വഴി എത്തിക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള കൊറിയർ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 1 വിലാസത്തിൽ മാർച്ച് ഒന്നിനകം ലഭ്യമാക്കണം. വിശദ വിവരങ്ങൾക്ക്: www.prd.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2517036, 0471-251803.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.