Sections

പ്രീ സ്‌കൂൾ എഡ്യുക്കേഷൻ കിറ്റ്, കണ്ടിജൻസി സാധനങ്ങൾ, സ്‌കൂട്ടർ, ഫർണീച്ചർ/ഉപകരണങ്ങൾ, ദന്തൽ എക്‌സ് റേ മെഷീൻ തുടങ്ങിയവ വിതരണം ചെയ്യൽ, മരങ്ങൾ മുറിച്ച് മാറ്റൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Feb 19, 2025
Reported By Admin
Tenders are invited for supply of pre-school education kit, contingency items, scooter, furniture/eq

പ്രീ-എഡ്യൂക്കേഷൻ കിറ്റ്

കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 145 അങ്കണവാടികൾക്കാവശ്യമായ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് 04868 252007.

മലമ്പുഴ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള 182 അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 12 മണി വരെ ഓഫീസിൽ പൂരിപ്പിച്ച ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9188959766, 8111950239, 9447622323.

കോതമംഗലം ഐസിഡിഎസ് പ്രോജക്ടിലെ 130 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചയ്ക്ക് രണ്ടുവരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ :0484-2822372.

കോന്നി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്കൂൾ കിറ്റിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27ന് രണ്ടു വരെ. ഫോൺ: 2334110, 9446220488.

2024-25 സാമ്പത്തികവർഷം ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ 125 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഗുണനിലവാരമുള്ള പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്കായി ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള വ്യക്തികളിൽ നിന്നും/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 രണ്ട് മണി വരെ. ഫോൺ : 0490 2490203.

കൊച്ചി അർബൻ 1 ഐസിഡിഎസിലെ അങ്കണവാടികളിലേക്ക് 2024 -25 വർഷത്തിൽ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 27 വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ :0484 2227284, 9847111531.

ഹരിപ്പാട് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള 150 അങ്കണവാടികളിലേക്ക് 2024-25 വർഷത്തേക്കുള്ള പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് നാല് ഉച്ചക്ക് ഒരു മണി. ഫോൺ: 0479-2404280.

ഇലന്തൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്കൂൾ കിറ്റിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25ന് മൂന്നുവരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂർ, നെല്ലിക്കാല.പി.ഒ, ഫോൺ: 0468 2362129 ഇ-മെയിൽ: icdsprojectelanthur@gmail.com.

ഫർണീച്ചർ/ഉപകരണങ്ങൾ ടെണ്ടർ ക്ഷണിച്ചു

നെൻമാറ ശിശുവികസനപദ്ധതി കാര്യാലയത്തിലെ 20 അങ്കണവാടികളിൽ ഫർണീച്ചർ/ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ ഫെബ്രുവരി 27 ഉച്ചയ്ക്ക് 12 മണി വരെ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 04923-241419.

മുതുകുളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള ആറാട്ടുപ്പുഴ, ചേപ്പാട്, ചിങ്ങോലി, കണ്ടല്ലൂർ, മുതുകുളം എന്നീ പഞ്ചായത്തുകളിലെ 24 അങ്കണവാടികളിലേക്ക് 2024-25 വർഷത്തേക്കുള്ള ഫർണീച്ചറുകൾ, ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് ഒരു മണി. ഫോൺ: 9188959692, 9656714320.

കോതമംഗലം ഐസിഡിഎസ് പ്രോജക്ടിലെ 21 അങ്കണവാടികളിലേക്ക് ഫർണിച്ചർ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഐസിഡിഎസ് അഡഷണൽ ഓഫീസിൽ ബന്ധപ്പെടുക ഫോൺ :0484-2828161,9188959728.

കോതമംഗലം ഐസിഡിഎസ് പ്രോജക്ടിലെ 26 അങ്കണവാടികൾക്ക് ആവശ്യമുളള ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു.

കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് 27 അങ്കണവാടികൾക്ക് വർഷത്തിൽ ഫർണിച്ചർ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 2,70,000/. ഫെബ്രുവരി 20 വരെ ടെൻഡർ സമർപ്പിക്കാം . വിശദവിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ കൊച്ചി അർബൻ 1 ഓഫീസുമായി ബന്ധപ്പെടുക.ഫോൺ .-0484 2227284, 9847111531.

വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന 25 അങ്കണവാടികളിലേക്ക് ഇരിട്ടി ബ്ലോക്ക്തല പ്രോക്വയർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ സ്റ്റോർ പർച്ചേസ് മാന്വൽ നിർദേശിക്കുന്ന പ്രകാരം എക്യുപ്മെന്റ് ആന്റ് ഫർണീച്ചർ വിതരണം ചെയ്യുന്നതിലേക്കായി ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28ന് മൂന്ന് വരെ. ഫോൺ : 0490 2490203.

കണ്ടിജൻസി സാധനങ്ങളുടെ ടെൻഡർ ക്ഷണിച്ചു

ഇലന്തൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങളുടെ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 24ന് മൂന്ന് വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂർ, നെല്ലിക്കാല.പി.ഒ, ഫോൺ: 0468 2362129 ഇമെയിൽ- icdsprojectelanthur@gmail.com.

കൊച്ചി അർബൻ 1 ഐ.സി.ഡി.എസിലെ അങ്കണവാടികൾക്ക് 2023-24 വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. അടങ്കൽ തുക 2,72,000/ രൂപ. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 വിശദവിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കൊച്ചി അർബൻ 1 ഓഫീസുമായി ബന്ധപ്പെടുക.ഫോൺ.-0484 2227284, 9847111531.

പാലക്കാട് ചിറ്റൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ, പ്രീ സ്കൂൾ കിറ്റ്, ഫർണിച്ചർ/ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ 04923 221292 എന്ന നമ്പറിൽ ലഭിക്കും. ഒറ്റപ്പാലം അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള 151 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ 0466 2225407 എന്ന നമ്പറിൽ ലഭിക്കും. ഒറ്റപ്പാലം അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള 30 അങ്കണവാടികൾക്ക് ഫർണിച്ചർ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ 0466 2225407 എന്ന നമ്പറിൽ ലഭിക്കും.

മുതുകുളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2024-25 വർഷത്തേക്കുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് ഒരു മണി. ഫോൺ: 9188959692, 9656714320.

സ്കൂട്ടർ ടെൻഡർ

ഇടുക്കി ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകുന്ന പദ്ധതിയിലേക്ക് ഇ ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.. അവസാന തീയതി മാർച്ച് 4 വൈകീട്ട് 6 മണി. ഫോൺ 04862228160.

ലോക്കൽ പർച്ചേസിന് ടെൻഡർ ക്ഷണിച്ചു

പത്തനംതിട്ട : ജില്ലാ ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്ക് ലോക്കൽ പർച്ചേസിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി -മാർച്ച് അഞ്ച്. ഫോൺ: 9497713258.

ജി. പി. എസ് ഘടിപ്പിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കുടിവെള്ളവിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിന് റേറ്റ് കോൺട്രാക്ട് ക്ഷണിച്ചു. താൽപര്യമുള്ളവർ ജോയിന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, എംഎ ബിൽഡിംഗ്, ഇരുമ്പുപാലം, ആലപ്പുഴ എന്ന വിലാസത്തിൽ ഫെബ്രുവരി 28 ന് 11 മണിക്ക് മുമ്പായി ബന്ധപ്പെടുക. ഫോൺ: 0477-2251599.

ദന്തൽ എക്സ് റേ മെഷീൻ ഇ ടെണ്ടർ

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ദന്തൽ യൂനിറ്റിലേക്ക് ആവശ്യമായ ദന്തൽ എക്സ് റേ മെഷീൻ വാങ്ങുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. ഇ ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ന് 12.30 വരെ. വെബ് സൈറ്റ് www.etenders.kerala.gov.in.

മരങ്ങൾ മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ പുനരധിവാസ മേഖലയിലെ ഉദയഗിരി പഞ്ചായത്ത് പരിധിയിലെ ലോവർ ചീക്കാട്, അപ്പർ ചീക്കാട് മേഖലയിൽ സോളാർ തൂക്ക് വേലി നിർമ്മാണവുമായി ബന്ധപ്പെട്ട് തടസ്സമായി നിൽക്കുന്ന വിവിധയിനത്തിൽപ്പെട്ട 35 മരങ്ങൾ മാറ്റുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22 ന് ഉച്ചക്ക് രണ്ട് വരെ. ഫോൺ: 0497 2700357.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.