Sections

ലാബ് ഉപകരണങ്ങൾ, ഫോട്ടോ കോപ്പിയർ മെഷീൻ, മെഡിസിൻ കവർ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും വാഹനം ലഭ്യമാക്കുവാനും സിസിടിവി സ്ഥാപിക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Nov 30, 2023
Reported By Admin
Tenders Invited

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: ആർപ്പൂക്കരയിലെ മെഡിക്കൽ കോളേജ് ഗവൺമെന്റ് വി.എച്ച്.എസ്.എസ്. സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ ഹാൻഡ് ഹെൽഡ് ഡിവൈസ് ടെക്നിഷ്യൻ ലാബിലേക്കു ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ളവർ ഡിസംബർ 14 നാലുമണിക്കുള്ളിൽ പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് ഗവൺമെന്റ് വി.എച്ച്.എസ്.എസ് സ്കൂൾ, ഗാന്ധിനഗർ പി.ഒ, കോട്ടയം-686608 എന്ന വിലാസത്തിൽ നൽകണം.

ഗവ.ജി വി എച്ച് എസ് ഫോർ ഗേൾസ് നടക്കാവ് സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിലെ ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ടെൻഡർ അടക്കം ചെയ്തിരിക്കുന്ന കവറിനു പുറത്ത് ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ കോഴ്സ് എന്നും ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം എന്നും രേഖപ്പെടുത്തേണ്ടതാണ്. അടങ്കൽ തുക : ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 11 ന് ഉച്ചക്ക് രണ്ട് മണി. ലഭിക്കുന്ന ടെൻഡറുകൾ ഡിസംബർ 12 ന് രാവിലെ 10 മണിക്ക് തുറക്കുന്നതാണ്.

വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു

കേരള ഗവർണ്ണർക്കുവേണ്ടി എറണാകുളം ജില്ല ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ഒരു വർഷ കാലയളവിലേക്ക് എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്തിലേക്കായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. വാഹനങ്ങൾക്ക് ഏഴു വർഷത്തിൽ കൂടുതൽ കാലപ്പഴക്കം ഉണ്ടാകരുത്, ടാക്സി പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതാണ്, പ്രതിമാസം 2250 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 45000 ആണ്. ഈ പരിധിയിൽ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കുമെന്നും 2250 കിലോമീറ്ററിലധികം ഓടുന്ന പക്ഷം ഓരോ കിലോമീറ്ററിനുള്ള നിരക്ക് എത്രയാണെന്നും ദർഘാസിൽ കാണിക്കേണ്ടതാണ്. ദർഘാസുകൾ 'വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാനുള്ള ടെണ്ടർ' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട് - 682030 എന്ന വിലാസത്തിൽ ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ പേരിൽ ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സമർപ്പിക്കേണ്ടതാണ്. ദർഘാസ് ഫോറം വില്പന ആരംഭിക്കുന്ന തീയതി: 2023 ഡിസംബർ 15ന്. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി : 2023 ഡിസംബർ 26ന് ഉച്ചയ്ക്ക് ഒന്നിന്. ദർഘാസ് തുറക്കുന്ന തീയതി : 2023 ഡിസംബർ 26ന് വൈകുന്നേരം 3ന്. കൂടുതൽ വിവരങ്ങൾക്ക് : 04842421089

ക്യാന്റീൻ ഷെഡ് പൊളിച്ചുമാറ്റി സാധന സാമഗ്രികൾ വിലക്കെടുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

മാനന്തവാടി ഗവ.കോളേജ് ക്യാമ്പസിൽ പഴയ ബ്ലോക്കിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ ക്യാന്റീൻ ഷെഡ് പൊളിച്ചുമാറ്റി സാധന സാമഗ്രികൾ വിലക്കെടുക്കുന്നതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകൾ ഡിസംബർ 13 ന് വൈകിട്ട് 3 നകം നൽകണം. ഫോൺ: 9539596905, 9947572511.

വർഷത്തേക്ക് മെഡിസിൻ കവർ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് മെഡിസിൻ കവർ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഡിസംബർ 15 വൈകീട്ട് 3 നകം നൽകണം. ഫോൺ 04935 240264

കൺസ്യൂമബിൾ ആന്റ് മെറ്റീരിയൽസ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

മെഡിക്കൽ കേളേജ് ആശുപത്രിയിലെ ഡെന്റൽ വിഭാഗത്തിലേക്ക് കൺസ്യൂമബിൾ ആന്റ് മെറ്റീരിയൽസ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഡിസംബർ 15 വൈകീട്ട് 3നകം ആശുപത്രിയിൽ നൽകണം. ഫോൺ 04935 240264.

സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കുന്നതിനും ക്യാമറകൾ ഘടിപ്പിക്കുന്നതിനുമുള്ള ക്വാട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി എം.ആർ.എസിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രവർത്തനക്ഷമമാക്കുന്നതിനും കൂടുതലായി ക്യാമറകൾ ഘടിപ്പിക്കുന്നതിനുമുള്ള ക്വാട്ടേഷൻ ക്ഷണിച്ചു. സ്ഥാപനം നേരിട്ട് സന്ദർശിച്ച് ക്വട്ടേഷൻ സമർപ്പിക്കണം. ക്വാട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 4 ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. ഫോൺ: 0480 2960400, 9447902599.

ഫോട്ടോ കോപ്പിയർ മെഷീൻ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള മാരിടൈം ബോർഡിന്റെ കീഴിലുള്ള കോഴിക്കോട് തുറമുഖ ഓഫീസിലേക്ക് നിലവാരമുള്ള എ3 ഫോട്ടോ കോപ്പിയർ മെഷീൻ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. റേഷനുകൾ മുദ്ര വെച്ച കവറിൽ പോർട്ട് ഓഫീസർ കോഴിക്കോട് എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ലഭ്യമാക്കണം. കവറിന് പുറത്ത് ക്വട്ടേഷൻ നമ്പർ സി1- 4214/2023 ബേപ്പൂർ തുറമുഖ ഓഫീസിലേക്ക് ഫോട്ടോ കോപ്പിയർ മെഷീൻ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0495-2414863.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.