- Trending Now:
പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2025 ഫെബ്രുവരി ഒന്നുമുതൽ 2026 ജനുവരി 31 വരെ കരാർഅടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടാക്സി പെർമിറ്റുള്ള വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13. ഫോൺ : 04734217010, 9446524441. ഇ-മെയിൽ : icdspkdpta@gmail.com.
കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന പകൽ വീടുമായി ബന്ധപ്പെട്ട് ട്രാവലർ , ടൂറിസ്റ്റർ ( 17 സീറ്റർ) തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 11 ന് ഉച്ചയ്ക്കു 11 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 2.45നു തുറക്കും. വിശദ വിവരങ്ങൾ കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നറിയാം. ഫോൺ: 0481 2563611, 2563612.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ബസുകൾക്ക് പെയിൻറിങ്, പോളിഷിങ് (അണ്ടർ ബോഡി നെയിം, ഫോൺ നമ്പർ റൈറ്റിങ്.) പ്രവൃത്തി ചെയ്യുന്നതിനും സീറ്റ് കവർ, ബാറ്ററി, ഹെഡ് ലൈറ്റ്, വൈപ്പർ എന്നിവ മാറ്റുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജനുവരി 31ന് രാവിലെ 11ന് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കണം. വെബ് സൈറ്റ് -www.gcek.ac.in, ഫോൺ നമ്പർ- 04972780226 .
ഗവ. പോളിടെക്നിക്ക് നടുവിലിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിലെ നാലാം സെമസ്റ്റർ എ.സി മെഷീൻസ് ലാബിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 12.30ന് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കണം.
ആറളം പുനരധിവാസ മേഖലയിലെ കാട്ടാനകളെ തുരത്തുന്ന പ്രവർത്തികളുടെ ഭാഗമായി അടിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനുള്ള പ്രവൃത്തി ഏറ്റെടുക്കാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ടെണ്ടറുകൾ ക്ഷണിച്ചു. ജനവരി 31ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷകൾ സ്വീകരിക്കും. ടെണ്ടർ നൽകുന്ന കവറിന്റെ മുകളിൽ 'ആറളം പുനരധിവാസ മേഖലയിലെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്നത്' എന്ന് രേഖപ്പെടുത്തണം. ഫോൺ- 04972700357 ( ഐ.ടി.ഡി പ്രൊജക്ട് ഓഫീസ്), 9496070393, 8075850176 (ആറളം സൈറ്റ് മാനേജർ).
കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പകൽ വീട്ടിലേക്ക് (20 പേർ ) ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31 വരെ ഭക്ഷണം നൽകുന്നതിന് താൽപര്യമുള്ള വക്തികൾ, ഹോട്ടലുകൾ, കുടുംബശ്രീ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 11ന് ഉച്ചയ്ക്കു 11 മണി വരെ സ്വീകരിക്കും. അന്നേദിവസം 2.30ന് തുറക്കും. വിശദ വിവരങ്ങൾ കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നറിയാം. ഫോൺ:0481 2563611, 2563612.
പിരപ്പൻകോട് ഗവ: ഹയർസെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ഗ്രാഫിക് ഡിസൈനർ കോഴ്സിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 7 ഉച്ചയ്ക്ക് ഒരു മണി. വിശദവിവരങ്ങളും അനുബന്ധ ലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9496201493.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.