Sections

ലാബ് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിനും വാഹനം വാടകയ്ക്ക് ലഭിക്കുന്നതിനും ടെണ്ടർ ക്ഷണിച്ചു

Monday, Oct 16, 2023
Reported By Admin
Tenders Invited

ലാബ് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് ലാബ് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. 3,50,000 രൂപയാണ് അടങ്കൽ തുക. 3500 രൂപയാണ് നിരതദ്രവ്യം. ദർഘാസുകൾ ഒക്ടോബർ 25 ന് ഉച്ചക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസുകൾ തുറക്കും. ഫോൺ: 0466 2344053

വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഉപയോഗത്തിനായി കരാറടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ജനുവരി 31 വരെ വാഹനം നൽകാൻ തയ്യാറുള്ളവരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന് അഞ്ച് വർഷത്തിൽ കുറഞ്ഞ പഴക്കമേ ഉണ്ടാകുവാൻ പാടുള്ളൂ. പ്രതിമാസം ചുരുങ്ങിയത് 1000 കി.മീ യാത്ര ചെയ്യുന്നതിനുള്ള നിരക്കും 1000 കി.മീ കൂടുതലായി ഓടുന്നതിന് ഓരോ കിലോമീറ്ററിനുള്ള നിരക്കും ക്വാട്ട് ചെയ്യണം. ക്വട്ടേഷനുകൾ ഒക്ടോബർ 26 ന് രാവിലെ 11 വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം രാവിലെ 11.30 ന് തുറക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2576355.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.