Sections

ഫർണിച്ചർ വിതരണം, ലാബ് ഉപകരണങ്ങൾ, റീഏജന്റ്സ്, കാത് ലാബ് ഉപകരണങ്ങൾ, പ്രീസ്കൂൾ കിറ്റ്, കുടിവെള്ളം തുടങ്ങിയവ ലഭ്യമാക്കുന്നതിനും മരങ്ങൾ മുറിച്ച് മാറ്റുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Feb 06, 2025
Reported By Admin
Tenders are invited for supply of furniture, lab equipment, reagents, cath lab equipment, pre-school

പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

മാവേലിക്കര ഐസിഡിഎസ് പദ്ധതിയുടെ പരിധിയിലുള്ള 183 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തികവർഷം ആവശ്യമായ പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 19 ഉച്ചക്ക് ഒരു മണി. ഫോൺ: 04792342046.

ക്വട്ടേഷൻ ക്ഷണിച്ചു

കുടുബശ്രീ കാസർകോട് ജില്ലാമിഷനിൽ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ജില്ലാതല ഫുഡ് ഫെസ്റ്റ് (കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവൽ 2025) നടത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ (പന്തൽ, സൌണ്ട് സിസ്റ്റം, ടേബിൾ, കസര, വാഷ് ബേസ് , ഹാൻഡ് വാഷ് ആൻഡ് ഡിഷ് വാഷ്, ഡ്രൈനേജ്, വാട്ടർ ടാങ്ക് വിത്ത് പ്ലംബിംഗ്, ഫാൻ, ലൈറ്റ്, പ്ലേറ്റ്, ഗ്ലാസ്സ്, ജഗ്ഗ് ) നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി പത്തിന് വൈകിട്ട് നാലിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ എത്തിക്കേണ്ടതാണ്. അന്നേ ദിവസം 4.15 ന് ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കും ഫോൺ : 04994 256 111., 8078515289.

ഫർണിച്ചർ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ളാലം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ പരിധിയിലുളള 28 അങ്കണവാടികളിൽ ഫർണിച്ചർ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 15 ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടർ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0482 -2246980.

ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

താഴത്തു വടകര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിന് അനുവദിച്ച മൊബൈൽ ഫോൺ ഹാർഡ്വേർ റിപ്പയർ ടെക്നീഷ്യൻ കോഴ്സിലേയ്ക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ദർഘാസ് സ്വീകരിക്കും. ഫെബ്രുവരി 18ന് രാവിലെ 11 ന് തുറക്കും. വിശദ വിവരത്തിന് ഫോൺ : 0481-2498211, 9446306423.

റീഏജന്റ്സ്, കാത് ലാബ് ഉപകരണങ്ങൾ ഇ-ടെൻഡർ

പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ലാബ് ബ്ലഡ് ബാങ്ക് റീഏജന്റ്സ്, കാത് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മൂന്ന് ഇ -ടെൻഡറുകൾ ക്ഷണിച്ചു. http://etenders.kerala.gov.in മുഖേന ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ: 9497713258.

മരങ്ങൾ വിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കരിമണ്ണൂർ സ്റ്റേറ്റ് സീഡ് ഫാമിലെ ആഞ്ഞിലി ഇനത്തിൽപ്പെട്ട 3 മരങ്ങൾ വിൽപ്പന നടത്തുന്നതിന് കാർഷിക വികസന ക്ഷേമ വകുപ്പ് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 15 ന് പകൽ 2 മണിവരെ സ്വീകരിക്കും. തുടർന്ന് വൈകീട്ട് 3 മണിക്ക് തുറന്ന് പരിശോധിക്കും ഫോൺ: 9383470831.

നെന്മാറ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കൊമ്പോണ്ടിലെ പതിനേഴ് മരങ്ങൾ രണ്ട് മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 11 വൈകീട്ട് നാലു മണി വരെ പൂരിപ്പിച്ച ടെണ്ടറുകൾ ഓഫീസിൽ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 9495142984, 9447746326.

ഫർണിച്ചർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് ഫർണിച്ചർ വിതരണം ചെയ്യുന്നതിന് ജി. എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം. ഇമെയിൽ: edappallycdpo@gmail.com.

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ നിയമ സേവന അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ് /ടാക്സി പെർമിറ്റുള്ള 2022 -2024 മോഡൽ കാറുകളുടെ ഉടമകളിൽ നിന്നും മാസ വാടക വ്യവസ്ഥയിൽ ഓടുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 20-ന് വൈകിട്ട് അഞ്ചിനു മുമ്പായി എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം. ഫോൺ: 0484-2344223 8547260300.

ലാബ് ഉപകരണങ്ങൾ ടെൻഡർ ക്ഷണിച്ചു

ഗവൺമെന്റ് എച്ച് എസ് എസ് എളമക്കരയിൽ ജിയോളജി ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 ന് 3 വരെ. ഫോൺ:9446381161,9446688108.

കുടിവെള്ള വിതരണം ക്വട്ടേഷൻ ക്ഷണിച്ചു

കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും കുടിവെള്ള വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12 ന് പകൽ മൂന്ന് മണി. ഫോൺ: 0479-2412797.

ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസ്, പാങ്ങപ്പാറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പാങ്ങപ്പാറ സബ്സെന്റർ എന്നിവിടങ്ങളിൽ ക്വാർട്ടേഴ്സിനോട് ചേർന്ന് നിൽക്കുന്നവ ഒഴികെയുള്ള ഫലവൃക്ഷങ്ങളിൽ നിന്നും 2025 മാർച്ച് 17 മുതൽ 2026 മാർച്ച് 16 വരെയുള്ള ഒരു വർഷക്കാലം ആദായമെടുക്കുന്നതിലേക്കായി മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ അടക്കം ചെയ്യുന്ന കവറിനു മുകളിൽ ടെണ്ടർ നമ്പർ എഴുതേണ്ടതും, വ്യകത്മായി പൂരിപ്പിച്ച് വെട്ടിത്തിരുത്തലുകൾ ഇല്ലാതെ പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായിബന്ധപ്പെടുക.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.