Sections

ഫർണിച്ചർ/ഉപകരണങ്ങൾ, എ ബി സ്വിച്ച്, ഡി ഓ ഫ്യൂസ്, ലൈറ്റിംഗ് അറസ്റ്റർ, പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റുകൾ തുടങ്ങിയവ വിതരണം ചെയ്യൽ ചുറ്റുമതിലിൽ പരസ്യം സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Feb 04, 2025
Reported By Admin
Tenders are invited for supply of furniture/equipment, AB switch, D O fuse, lighting arrester, pre s

ഫർണിച്ചർ/ഉപകരണങ്ങൾ ടെണ്ടർ ക്ഷണിച്ചു

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിലെ 17 അങ്കണവാടികൾക്ക് ആവശ്യമുളള ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2 വരെ ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ നമ്പർ 0485-2814205.

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അങ്കമാലി അഡീഷ്ണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 20 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷത്തിൽ ആവശ്യമായ ഫർണീച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. 2,000,00 രൂപയാണ് അടങ്കൽ തുക. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ( ഉച്ചയ്ക്ക് 02.30 വരെ). ടെണ്ടർ സംബന്ധിച്ച വിശദവിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10നും വൈകിട്ട് 5 നും ഇടയിൽ അങ്കമാലി മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഒഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവിരങ്ങൾക്ക് ബന്ധപ്പെടുക 0484 2459255, 9288194914.

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ പന്തലായനി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 23 അംഗനവാടികളിൽ ഒരു അംഗനവാടിയ്ക്ക് 10000 രുപ നിരക്കിൽ ശിശു സൗഹൃദ ഫർണിച്ചറുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടർ ഫെബ്രുവരി 15 ന് വൈകീട്ട് നാലിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോൺ: 8281999297.

ടെൻഡർ ക്ഷണിച്ചു

പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ എ ബി സ്വിച്ച്, ഡി ഓ ഫ്യൂസ്, ലൈറ്റിംഗ് അറസ്റ്റർ, ഡി പി സ്ട്രെച്ചർ പെയിൻറിംഗ് എന്നിവയുടെ വിതരണത്തിനും മാറ്റി സ്ഥാപിക്കുന്നതിനും ടെൻഡർ ക്ഷണിച്ചു. ഫോൺ 0477-2266711. വെബ്സൈറ്റ് www.cempunnapra.org.

ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള പഴയ ക്യാന്റീൻ റിനോവേഷൻ നടത്തിയത് തരകൻസ് ഓഫീസ് / ലേല ഓഫീസ് ആയി തരകൻമാർക്ക് മാത്രമായി ഉപയോഗിക്കുന്നതിന് 1,2,3 എന്നീ നമ്പർ മുറികൾ 01/03/2025 മുതൽ 28/02/2026 വരെ (ഒരു വർഷത്തേക്ക്) വാടകയ്ക്ക് നൽകുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0484 2397370.

പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റുകൾ ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ കൊച്ചി അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്ടിലെ 130 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷം പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17. ടെണ്ടർ സംബന്ധിച്ച വിശദവിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10നും വൈകിട്ട് 5 നും ഇടയിൽ കൊച്ചി അർബൻ 2, തേവര, ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2663169.

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ജയിൽ വക ഭൂമിയുടെ പുതിയ ചുറ്റുമതിലിൽ ഒരു വർഷത്തേക്ക് പരസ്യം സ്ഥാപിക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു. ബൈപാസ് റോഡിനു വശത്ത് 1,700 സ്ക്വയർ ഫീറ്റിലും ജയിൽ റോഡിനു വശത്ത് 2,200 സ്ക്വയർ ഫീറ്റിലും മൊത്തം 3,900 സ്ക്വയർ ഫീറ്റിൽ പരസ്യം സ്ഥാപിക്കാം. ജയിൽ സുരക്ഷയ്ക്ക് ഭംഗം വരാതെയും മതിലിന് കേടുപാടുകൾ സംഭവിക്കാതെയും പരസ്യം എഴുതുകയോ ഫ്രെയിമുകളിൽ പതിപ്പിച്ചോ മാത്രമേ പരസ്യം സ്ഥാപിക്കാൻ പാടുള്ളൂ. വൈദ്യുതി കണക്ഷനുകളും മറ്റും സ്വന്തം ചെലവിൽ ചെയ്യണം. ദർഘാസുകൾ സംബന്ധിച്ച് എല്ലാ നികുതികളും നിയമങ്ങളും ബാധകമായിരിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 15 വൈകീട്ട് മൂന്ന്. വൈകീട്ട് നാലിന് തുറക്കും. ഫോൺ: 0495-2722340.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.