- Trending Now:
അങ്കമാലി ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 20 അങ്കണവാടികളിലേക്ക് ഫർണീച്ചർ/ഉപകരണങ്ങൾ വാങ്ങുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോൺ:0484 2456389,9188959720
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 1996 മോഡൽ KL-01-K- 2040 മാരുതി ഒമ്നി കണ്ടം ചെയ്യുന്നു. എറണാകുളം ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ ഓഫീസിൽ നടത്തുന്ന പരസ്യ ലേലത്തിൽ ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.
ഫോൺ: 0484-2952258.
നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം, ഇ.എൻ.ടി, സർജറികൾക്ക് ആവശ്യമായ ഉപകരണങ്ങൾ 2025 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെ ആവശ്യാനുസരണം വിതരണം ചെയ്യാൻ തയ്യാറുള്ള നിർമ്മാതാക്കൾ/മൊത്ത വിതരണക്കാർ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജനുവരി 31 രാവിലെ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0493 1220351.
പൊന്നാനിയിലെ തൃക്കാവ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ജിയോളജി ലാബിന് ആവശ്യമായ ഉപകരണങ്ങൾ, മെറ്റീരിയലുകൾ എന്നിവ വിതരണം ചെയ്യാൻ തയ്യാറുള്ള ഏജൻസികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക രണ്ടുമണി വരെ ടെൻഡർ സ്വീകരിക്കും. ഫോൺ : 0494 2665560.
പട്ടികവർഗ്ഗ വികസനവകുപ്പിനു കീഴിലുള്ള നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൽഷ്യൽ സ്കൂളിലേക്ക് സ്കൂൾ മാഗസിൻ പ്രിന്റ് ചെയ്ത് നൽകുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി നാല് വൈകുന്നേരം മൂന്ന്. ഫോൺ - 9446388895,9947299075.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.