Sections

Tender Notice: കണ്ടിജൻസി സാധനങ്ങൾ, വയറിംഗ് മെറ്റീരിയൽസ്, ലാബ് ഉപകരണങ്ങൾ, ബേബി ഷിഫ്റ്റിങ്ങ് ട്രോളി എന്നിവ ലഭ്യമാക്കുന്നതിനും റീ വയറിംഗ് വർക്കിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Dec 28, 2024
Reported By Admin
Tenders are invited for supply of contingency items, wiring materials, lab equipment, baby shifting

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 112 അംഗനവാടികളിലേക്ക് 2024-25 സാമ്പത്തികവർഷം അംഗനവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് ജിഎസ്ടി യുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ തീയതി ജനുവരി എട്ട്. ഫോൺ: 9188959864, 8943164466.

റീ വയറിംഗ് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് റീ വയറിംഗ് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ആറ് ഉച്ചക്ക് 12 മണി വരെ

വയറിംഗ് മെറ്റീരിയൽസ് വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് യൂനിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് വയറിംഗ് മെറ്റീരിയൽസ് വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല് ഉച്ചക്ക് 2.30 മണി വരെ.

[എയർ കണ്ടീഷണർ, ഇലക്ട്രോണിക് സ്പെയറുകൾ, ഗ്യാസ് സ്പെയറുകൾ തുടങ്ങിയവ ലഭ്യമാക്കൽ റെക്കോർഡ് റൂം സജ്ജീകരിക്കൽ, വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ എന്നീ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു]

വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: ജില്ലാ ടി.ബി. സെന്ററിലെ ലാബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി ആറിന് ഉച്ചയ്ക്ക് 12 വരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ദർഘാസ് തുറക്കും. വിശദവിവരം ജില്ലാ ടി.ബി സെന്റർ ഓഫീസിൽ ലഭിക്കും.

ബേബി ഷിഫ്റ്റിങ്ങ് ട്രോളി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് ബേബി ഷിഫ്റ്റിങ്ങ് ട്രോളി (നിയോനേറ്റൽ ട്രാൻസ്പോർട്ട്) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597279,259728.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.