- Trending Now:
വനിതാ ശിശുവികസന വകുപ്പിനുകീഴിൽ പാലക്കാട് ജില്ലയിലെ നെൻമാറ ശിശുവികസനപദ്ധതി ഓഫീസിലെ 104 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനായി താൽപര്യമുള്ള ജി എസ് ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അടങ്കൽതുക 1,32,753 രൂപ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾ നെൻമാറ ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും ഫോൺ : 04923 241419.
പുനലൂർ അർബൻ ഐ.സി.ഡി.എസ് പരിധിയിലെ 74 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി ഏഴിനകം സമർപ്പിക്കണം. ഫോൺ: 9961618640.
നോർത്ത് പറവൂർ ഐസിഡിഎസ് പ്രോജക്ടിനു കീഴിൽ 179 അങ്കണവാടികളിൽ 2024-25 വർഷം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി നാല് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ ഫോം ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടർ സ്വീകരിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് ടെണ്ടർ തുറക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2448803.
ഇളംദേശം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള മൂന്ന് അങ്കണവാടികളിൽ കിച്ചൻ ഗാർഡൻ / ന്യൂട്രി ഗാർഡൻ എന്നിവ നിർമ്മിച്ച് നൽകുന്നതിന് (ഗ്രീൻ വെജിറ്റബിൾസ്, ഫ്രൂട്ട്സ്, നട്ട്സ്, ഹെർബ്സ് / മെഡിസിനൽ ഹെർബ്സ് മുതലായവ ഇനങ്ങൾ ഉൾപ്പെടുന്ന) തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയയതി ജനുവരി 27 ഉച്ചയ്ക്ക് ഒരുമണി. കവറിന് പുറത്ത് - സക്ഷം അങ്കണവാടി - പോഷൻ വാടിക എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസര്റെ ബന്ധപ്പെടാം 9447588064.
എറണാകുളം ഡിടിപിസിയുടെ കീഴിലുള്ള ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം പാർക്ക് നിബന്ധനകൾക്കു വിധേയമായി കരാർ വ്യവസ്ഥയിൽ മൂന്നു വർഷത്തേക്ക് നടത്തിപ്പിനായി അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ജനുവരി 24 മുതൽ പാർക്ക് അവന്യു റോഡിലെ ഡി ടി പിസി ഓഫീസിൽ നിന്നു പ്രവൃത്തി ദിനങ്ങളിൽ ലഭിക്കും. ടെൻഡറുകൾ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. അന്നു തന്നെ 2 മണിക്ക് തുറക്കും. ഫോൺ: 984733 1 2001.
കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ പരിശീലന ആവശ്യത്തിനായി കമ്പ്യൂട്ടർ ഹാർഡ്വെയർ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. (ക്വട്ടേഷൻ നം. 29/2024-25) ക്വട്ടേഷൻ, പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹിൽ (പിഒ), 673005 എന്ന വിലാസത്തിൽ അയക്കണം. ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 30 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദാംശങ്ങൾ www.geckkd.ac.in ൽ.
വനിത ശിശു വികസന വകുപ്പിന് കീഴിൽ വെട്ടിക്കവല അഡീഷണൽ ശിശു വികസന പദ്ധതി ഓഫിസ് പരിധിയിലെ 25 അങ്കണവാടികൾക്ക് ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ വിതരണം ചെയ്യാൻ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല് ഉച്ചക്ക് 12. ഫോൺ: 0474 2616660, 8281999116.
ഗവ. ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിഇഐഡി സെല്ലിലേക്ക് എ സി വൺ ടൺ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 വൈകിട്ട് 4 മണി. ഫോൺ: 0477- 2282015, 2282611
സപ്ലൈകോ മണ്ണാർക്കാട് ഡിപ്പോയുടെ കീഴിൽ ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരെ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഡിപ്പോയുടെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അനുവദിച്ച അരിയും അംഗനവാടികളിലേക്കുള്ള ഗോതമ്പും ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ ഒലവക്കോട് എഫ്.സി.ഐ യിൽ നിന്നും സമയബന്ധിതമായി വിട്ടെടുക്കണം. വിട്ടെടുത്ത സാധനങ്ങൾ അതേ അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും മണ്ണാർക്കാട് സപ്ലൈകൊ ഡിപ്പോയിലേക്കും അട്ടപ്പാടിയിലുള്ള സബ്ഡിപ്പോ ഗോഡൗണിലേക്കും എത്തിക്കണം. അപേക്ഷകൾ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മണ്ണാർക്കാട് ഡിപ്പോ ഓഫീസിൽ നിന്നും എല്ലാ പ്രവ്യത്തി ദിവസവും ലഭിക്കും. ടെൻഡർ ഫോമും അനുബന്ധ രേഖകളും ജനുവരി 31 ന് രാവിലെ 10.30 നകം മണ്ണാർക്കാട് ഡിപ്പോ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 04924 222373,9447975255.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.