Sections

ബാറ്ററികൾ ബൈ ബാക്ക് പ്രകാരം ലഭ്യമാക്കൽ, കമ്പ്യൂട്ടർ, ഫർണിച്ചർ തുടങ്ങിയ ലഭ്യമാക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Nov 08, 2024
Reported By Admin
Tenders are invited for supply of batteries on buy-back basis, supply of computers, furniture etc.,

ബാറ്ററികൾ ബൈ ബാക്ക് പ്രകാരം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹൈടെക് ക്ലാസിലെ ബാറ്ററികൾ ബൈ ബാക്ക് പ്രകാരം വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ 12 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ : 04972780226.

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

ഇടുക്കി ജില്ലാ ലേബർ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി അഞ്ചിൽ കുറയാത്ത ആളുകൾക്ക് യാത്രചെയ്യാൻ പറ്റുന്ന വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. വാഹനം 2010 ന് ശേഷം രജിസ്റ്റർ ചെയ്തതാതായിരിക്കണം. ക്വട്ടേഷനുകൾ നവംബർ 13 വൈകീട്ട് 5 ന് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 222363.

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു

ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ പുതുതായി ആരംഭിക്കുന്ന എസ്ഡിസിയിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ടെണ്ടർ 20 ന് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. ഫോൺ: 9495850482.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.