Sections

എസി സ്പെയേഴ്സ്, ഗ്യാസിസ്റ്റം സ്പെയേഴ്സ്, പ്ലംബിംഗ് സ്പെയേഴ്സ്, മെക്കാനിക്കൽ സ്പെയേഴ്സ് എന്നിവ ലഭ്യമാക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി നിരവധി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Jan 17, 2024
Reported By Admin
Tenders Invited

വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് ഡ്രൈവറോടുകൂടി പെർമിറ്റുള്ള കാർ ലഭ്യമാക്കുന്നതിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി ജനുവരി 24. താല്പര്യമുള്ളവർ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

ആലപ്പുഴ: ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2024 ഫെബ്രുവരി മുതൽ 11 മാസം കാലയളവിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്ന് മുദ്രവെച്ച് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. റീ ടെണ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പട്ടണക്കാട് ശിശുവികസന പദ്ധതി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 7510162787

റെഫ്രിജറേഷൻ, എ.സി. സ്പെയേഴ്സ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ റെഫ്രിജറേഷൻ, എ.സി. സ്പെയേഴ്സ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 22 വൈകിട്ട് നാല് വരെ ടെൻഡർ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ : 0477- 2282611

ഗ്യാസ് സിസ്റ്റം സ്പെയേഴ്സ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഗ്യാസ് സിസ്റ്റം സ്പെയേഴ്സ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 22 ഉച്ചയ്ക്ക് 2.30 വരെ ടെൻഡർ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282611.

പ്ലംബിംഗ്: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ പ്ലംബിംഗ് സ്പെയേഴ്സ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 22 പകൽ രണ്ടു മണിവരെ ടെൻഡർ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282611.

മെക്കാനിക്കൽ സ്പേഴ്സ്: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ മെക്കാനിക്കൽ സ്പേഴ്സ് വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു. ജനുവരി 22 പകൽ 3.30 വരെ ടെൻഡർ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477-2282611

റീ-ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: സിവിൽ സ്റ്റേഷൻ വളപ്പിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പതിനഞ്ചു മരങ്ങൾ മൂല്യം നിർണയിച്ച് മുറിച്ചെടുക്കുന്നതിന് റീ -ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ക്വട്ടേഷൻ നോട്ടീസ് നമ്പർ (DCALP- 8248/2023A3) സഹിതം ജില്ല കളക്ടർ, ആലപ്പുഴ എന്ന വിലാസത്തിൽ മുദ്രവെച്ച് നൽകുക. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 പകൽ മൂന്ന് മണി. ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ജില്ലാ കളക്ടർക്ക് അധികാരം ഉണ്ടായിരിക്കും.

യു.പി.എസ് ബാറ്ററികൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

ഇരിങ്ങാലക്കുട മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേയ്ക്ക് യു.പി.എസ് (5 കെവിഎ ഓഫ്ലൈൻ-72 വി) ബാറ്ററികൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി 25 ഉച്ചയ്ക്ക് 12 വരെ ദർഘാസുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2833373.

ബയോപ്സി ടെസ്റ്റുകൾ: ദർഘാസ് ക്ഷണിച്ചു

ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലെ കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ട്രൈബൽ, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, എ.കെ, കെ.എ.എസ്.പി ആൻഡ് മെഡിസെപ് സ്കീമുകളിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ബയോപ്സി ടെസ്റ്റുകൾ പുറത്ത് അംഗീകൃത സ്ഥാപനങ്ങൾ മുഖേന ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ദർഘാസ് ജനുവരി 22 ന് രാവിലെ 11.30 വരെ നൽകാം. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസ് തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 8129543698, 9446031336.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.