- Trending Now:
കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഏപ്രിൽ 10 ന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. നിരതദ്രവ്യം 2000 രൂപ. ഫോൺ: 04924254392.
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന-വിപണനമേള ആലപ്പുഴയുടെ ഭാഗമായി കൺവീനർ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ആലപ്പുഴ) പബ്ളിസിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം പി. ആർ.ഡി ഡയറക്ടറേറ്റിൽ നിന്ന് ഡിസൈൻ ചെയ്തു നൽകിയ ബ്രോഷർ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ബ്രോഷർ പ്രിന്റ് ചെയ്യുന്നതി നുള്ള കോപ്പിയിൽ വിത്യാസം വരുത്തുവാൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് അധികാരം ഉണ്ടായിരിക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ ആറിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും.
ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ഒ.പി കൗണ്ടറിലേയ്ക്ക് 2024 മാർച്ച് 31 വരെ കമ്പ്യൂട്ടറൈസ്ഡ് ഒ.പി ടിക്കറ്റ് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് പുനർ ദർഘാസ് ക്ഷണിക്കുന്നു. അവസാന തീയതി ഏപ്രിൽ എട്ട് രാവിലെ 11 മണി.
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന-വിപണനമേള ആലപ്പുഴയുടെ ഭാഗമായി കൺവീനർ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ആലപ്പുഴ) ഓഫീസിന്റെ പബ്ളിസിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കോറഗേറ്റഡ് മൾട്ടി കളർ ബോർഡ് ഡിസൈൻ ഉൾപ്പടെ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കോറഗേറ്റഡ് മൾട്ടി കളർ ബോർഡ് പ്രിന്റ് ചെയ്യുന്നതി നുള്ള കോപ്പിയിൽ വിത്യാസം വരുത്തുവാൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് അധികാരം ഉണ്ടായിരിക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പത്തനംതിട്ട ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ നിരക്കിൽ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റർ ഓടുന്നതിന് ആവശ്യമായി നിരക്കാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. 2017 അല്ലെങ്കിൽ അതിന് ശേഷമുള്ള മോഡലും ജി.പി.എസ് സംവിധാനമുള്ളതുമായ വാഹനമായിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 12 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ: 0468-2322014.
തൃശ്ശൂർ താലൂക്കിൽ റവന്യൂ റിക്കവറി പ്രകാരം ഏറ്റെടുത്ത സർവേ നമ്പർ 100 / പി യിൽപ്പെട്ട 0.0194 ഹെക്ടർ, 100/ പി 0.0268 ഹെക്ടർ ഭൂമി കിള്ളന്നൂർ വില്ലേജ് ഓഫീസിൽ വെച്ച് ഏപ്രിൽ 26ന് രാവിലെ 11 മണിക്ക് പുനർ ലേലം ചെയ്യും. ഫോൺ: 0487 2333090.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.