- Trending Now:
ബേപ്പൂർ തുറമുഖത്തെ കാന്റീൻ ഒരു വർഷത്തേക്കുളള നടത്തിപ്പിനായി പ്രതിമാസ ലൈസൻസ് ഫീസടിസഥാനത്തിൽ നൽകുന്നതിന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 15 ന് ഉച്ചയ്ക്ക് 12 മണി വരെ ബേപ്പൂർ പോർട്ട് ഓഫീസിൽ സ്വീകരിക്കും. ക്വട്ടേഷനുകളോടൊപ്പം പോർട്ട് ഓഫീസറുടെ പേരിൽ 5,000 രൂപയുടെ ദേശസാത്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ഉളളടക്കം ചെയ്യേണ്ടതാണ്. അന്നേ ദിവസം 12 മണി വരെ ലഭിക്കുന്ന ക്വട്ടേഷനുകൾ വൈകിട്ട് മൂന്ന് മണിയ്ക്ക് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2414863
ഗവ. എഞ്ചിനിയറിങ് കോളേജിൽ ഗ്ലാസ് വെയറുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 16 /23-24 - മാഗ്നറ്റിക് സ്റ്റിറർ വിതരണത്തിനുള്ള ക്വട്ടേഷൻ'എന്ന് രേഖപ്പെടുത്തി 'പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് ,കോഴിക്കോട് വെസ്റ്റ് ഹിൽ (പിഒ), 673005' എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 19ന് ഉച്ചക്ക് രണ്ട് മണി വരെ. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയവും വാറണ്ടി കാലയളവും പരാമർശിക്കേണ്ടതാണ്. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും നിന്നും ലഭിക്കും.
Tender Notice: വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.