Sections

കാന്റീൻ നടത്തിപ്പിനായും വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനായും ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Jun 25, 2024
Reported By Admin
Tenders Invited

കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ കാന്റീൻ 2024 അഗസ്റ്റ് 18 മുതൽ 2025 മാർച്ച് 31 വരെ ആശുപത്രി വികസന സമിതിയുടെ നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുന്നതിനായി താൽപ്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ലഭിക്കുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾ എഫ് എസ് എസ് എ ഐ സർട്ടിഫിക്കറ്റ് ഉള്ളവരും എഫ് എസ് എസ് എ ഐ നിബന്ധനകൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതുമാണ്. ടെണ്ടർ സമർപ്പിക്കുന്ന കവറിന് പുറത്ത് 'ആശുപത്രി കാന്റീന് വേണ്ടിയുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തണം. ദർഘാസ് ജൂലൈ 7 ന് രാവിലെ 11.30 നകം സർക്കാർ മാനസികാരോഗ്യകേന്ദ്രം, തൃശ്ശൂർ-4 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2383684.

വാഹനം ആവശ്യമുണ്ട്

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കൊടകര ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി 2024 - 25 സാമ്പത്തിക വർഷത്തേക്ക് കാർ/ ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജൂലൈ 10 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ടെണ്ടറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കൊടകര ബ്ലോക്ക് പഞ്ചായത്തിനടുത്ത് പ്രവർത്തിക്കുന്ന കൊടകര ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2757593.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.