Sections

കാന്റീൻ നടത്തിപ്പിനായും വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനായും ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായും ടെൻഡറുകൾ ക്ഷണിച്ചു

Monday, Mar 18, 2024
Reported By Admin
Tenders Invited

കാന്റീൻ നടത്തിപ്പിനായി ദർഘാസ് ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിൽ കാന്റീൻ നടത്തിപ്പിനായി പ്രസ്തുത രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 26ന് രാവിലെ 11കം മുദ്രവച്ച കവറിൽ 'സൂപ്രണ്ട്, താലൂക്ക് ആസ്ഥാന ആശുപത്രി മലപ്പുറം' എന്ന വിലാസത്തിൽ സമർപ്പിക്കണം. അന്നേദിവസം ഉച്ചക്ക് 12ന് ദർഘാസുകൾ തുറക്കും. ഫോൺ: 0483 2734866.

ക്വട്ടേഷൻ ക്ഷണിച്ചു

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അധീനതയിലുള്ള മഞ്ചേരി പിലാക്കലിലെ ജില്ലാ സ്പോർട്സ് കോംപ്ലക്സ് ആൻഡ് ഫുട്ബോൾ അക്കാദമി കോമ്പൗണ്ടിലെ ഫലവൃക്ഷങ്ങൾ (തെങ്ങുകൾ) ഈ സാമ്പത്തിക വർഷത്തിലേക്ക് ഏറ്റെടുക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം, 676505 എന്ന വിലാസത്തിൽ മാർച്ച് 25ന് ഉച്ചക്ക് രണ്ട് വരെ സ്വികരിക്കും. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്നിന് തുറന്ന് പരിശോധിക്കും. ഫോൺ: 0483 2734701.

ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട ഗവ. കോളേജിലേക്ക് സൈക്കോളജി ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഉള്ളടക്കം ചെയ്ത മുദ്രവച്ച കവറിന് പുറത്ത് സൈക്കോളജി ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ 2023-24 (പ്ലാൻ) എന്നെഴുതി പ്രൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് മങ്കട, കൊളത്തൂർ പി.ഒ, മലപ്പുറം, പിൻ 679338 എന്ന വിലാസത്തിൽ മാർച്ച് 20ന് ഉച്ചക്ക് രണ്ടിന് മുമ്പായി സമർപ്പിക്കണം. ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചക്ക് രണ്ടിന് തുറക്കും. ഫോൺ: 04933 202135.

ടാക്സി വാടകയ്ക്ക് നല്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രത്തിലേയ്ക്ക് മൂന്ന് മാസങ്ങളിലായി പരമാവധി 90 ദിവസം, പ്രതിമാസം 1000 കിലോമീറ്റർ ഓടുന്നതിന് ഡ്രൈവറുടെ സേവനമില്ലാതെ ടാക്സി വാടകയ്ക്ക് നല്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 21ന് മുൻപ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ അപേക്ഷിക്കാം. ഫോൺ - 0474-2748395, 9446300548.

ദർഘാസ് ക്ഷണിച്ചു

ചന്ദനത്തോപ്പ് ഐ ടി ഐയിൽ വെൽഡർ ട്രേഡിലേക്ക് എം എസ് ഐറ്റംസ് സംഭരിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. പ്രിൻസിപ്പൽ, വ്യവസായിക പരിശീലന കേന്ദ്രം, സർക്കാർ ഐടിഐ ചന്ദനത്തോപ്പ്, കൊല്ലം - 691014 വിലാസത്തിൽ മാർച്ച് 30ന് വൈകിട്ട് മൂന്നിനകം സമർപ്പിക്കണം. ഫോൺ- 0474 2712781.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.