- Trending Now:
കോഴിക്കോട് ജില്ലാ ശുചിത്വമിഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് ആറു മാസത്തേക്ക് ജി.പി.എസ്സ് സജ്ജീകരണമുള്ള എസി കാർ (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 31ന് ഉച്ചക്ക് 1 മണിക്ക് മുൻപായി 'ജില്ലാ ശുചിത്വമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് - 673020' എന്ന വിലാസത്തിൽ സമർപ്പിക്കണം. ക്വട്ടേഷൻ തുറക്കുന്ന തിയ്യതി മാർച്ച് 31 വൈകുന്നേരം 3 മണി. കൂടുതൽ വിവരങ്ങൾക്ക്: 0495 2370677
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മേലടി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2023- 24 സാമ്പത്തിക വർഷത്തിൽ (മാർച്ച് 31വരെ) കരാർ വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക : 240000/. ഏപ്രിൽ 5 ഉച്ചയ്ക്ക് 2 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 8943399346
കുടുംബശ്രീയുടെ നേതൃത്വത്തിൽ 2022 -23 അദ്ധ്യയന വർഷത്തെ പാഠപുസ്തകം ഹബ്ബുകളിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിന് 10 മെട്രിക് ടൺ ഫുൾ ബോഡി ലോറി ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27ന് രാവിലെ 11.30 വരെ. ഫോൺ 04994 256111, 9961417649.
കാസർഗോഡ്: സാമൂഹികാരോഗ്യ കേന്ദ്രം പെരിയയിലെ പ്രൈമറി പാലിയേറ്റീവ് വിഭാഗത്തിന് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികളെ വീട്ടിൽ ചെന്ന് പരിചരിക്കുന്നതിന് ദിവസ വാടകാടിസ്ഥാനത്തിൽ വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31ന് ഉച്ചയ്ക്ക് ഒന്ന് വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ 9645001788.
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കുറഞ്ഞ നിരക്കിൽ യഥാസമയം ലഭ്യമാക്കുന്നതിന് സമീപപ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഏപ്രിൽ 18ന് 11.30 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563612.
കൽപ്പറ്റ എം. എ. സി. ടി കോടതിയിലെ കസേരകൾ റിപ്പയർ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 5 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ഫോൺ: 04936 203 350.
ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0497 2700078.
ബേപ്പൂർ തുറമുഖത്തെ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ പുറംകവറിൽ ദർഘാസ് നം. ഇ11235/22 ' തുറമുഖ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ ഏപ്രിൽ 10ന് 1 മണിക്ക് മുമ്പായി കോഴിക്കോട് പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അന്നേദിവസം 3 മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04952414863
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഭക്ഷ്യസാധനങ്ങൾ (ബ്രഡ്) വിതരണം ചെയ്യുന്നതിന് റീടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 28ന് രാവിലെ 11വരെ. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ 04672 217018.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.