- Trending Now:
കരുനാഗപ്പള്ളി താലൂക്കിലേക്ക് നാല് പബ്ലിക് കാര്യേജ് വാഹനങ്ങൾ മാസവാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫോം താലൂക്കാഫീസിലെ എൽ ആർ സെക്ഷനിൽ ലഭിക്കും. ഒക്ടോബർ 13 വൈകിട്ട് അഞ്ചിനകം തഹസിൽദാർ (ഭൂരേഖ), താലൂക്ക് ഓഫീസ് കരുനാഗപ്പള്ളി, പിൻ 690518 വിലാസത്തിൽ ലഭിക്കണം
തേവള്ളി മത്സ്യവിത്തുത്പാദന കേന്ദ്രത്തിലേക്ക് എച്ച് ഡി പി ഇ ഫ്ളോട്ടിംഗ് ഫ്രെയിംസ് - മൂന്ന് മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലുമുള്ള അഞ്ച് കേജ് ഫ്രെയിമുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ 21. ഫോൺ 0474 2792850
സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിൽ പഴയ ഇൻസിനറേറ്റർ പൊളിച്ചു നീക്കം ചെയ്യുന്നതിലേക്കും പുതിയ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിലേക്കുമായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി നവംബർ17 വൈകീട്ട് 3 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2369059.
കോട്ടയം: നവംബർ 22, 23, 24, 25 തീയതികളിൽ പാലായിൽ നടക്കുന്ന ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്ന സ്റ്റേജ് ആൻഡ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്സ്, ഫുഡ് എന്നീ കമ്മറ്റികൾക്കായി കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ടെൻഡർ ക്ഷണിച്ചു. നവംബർ 13 ന് രാവിലെ 11 നകം ടെൻഡർ നൽകണം. അന്നേദിവസം ഉച്ചയ്ക്ക് 12ന് തുറക്കും. വിശദവിവരം കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ ലഭിക്കും.
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള കോരുത്തോട്, മുരിക്കും വയൽ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കസേരകൾ, മേശ, ബെഞ്ചുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. നവംബർ 20ന് വൈകിട്ട് മൂന്നിനകം ദർഘാസ് നൽകണം. വിശദവിവരത്തിന് ഫോൺ: 04828 202751.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.