Sections

കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കാനും ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങുന്നതിനും മറ്റ് പ്രവൃത്തികൾക്കുമായി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Oct 17, 2023
Reported By Admin
Tenders Invited

കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള കാർ / ജീപ്പ് ഉടമകൾക്ക് ടെണ്ടർ സമർപ്പിക്കാവുന്നതാണ്. ടെണ്ടർ ഫോറം ഒക്ടോബർ 18 മുതൽ നവംബർ ആറിന് ഉച്ചക്ക് ഒരു മണി വരെ. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി: നവംബർ ആറ് ഉച്ചക്ക് 2.30 വരെ. ഫോൺ: 0496 2705228.

കൊല്ലം: ജില്ലാ വ്യവസായകേന്ദ്രത്തിലേക്ക് ഒരു മാസം 1000 കിലോമീറ്റർ ഓടാൻ ടാക്സിവാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈവറുടെ സേവനമില്ലാതെയാണ് ക്വട്ടേഷൻ നൽകേണ്ടത്. ഒക്ടോബർ 18ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായകേന്ദ്രത്തിൽ സമർപ്പിക്കണം. ഫോൺ 0474 2748395, 9188127002.

ചേർപ്പ് ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2023 നവംബർ മുതൽ ഒരു വർഷക്കാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ ഓടുന്നതിനായി ടാക്സി പെർമിറ്റുള്ള കാർ ഉടമകളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21 ഉച്ചയ്ക്ക് രണ്ട് മണി. ടെണ്ടർ ഫോമിനും വിശദവിവരങ്ങൾക്കും ചേർപ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന സമിതി പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2348388.

പുനലൂർ അർബൻ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു അവസാന തീയതി ഒക്ടോബർ 25 ഉച്ചയ്ക്ക് രണ്ട.് ഫോൺ 9961618640, 0475 2221272.

പ്രിന്റർ കം ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓഫീസിലേക്ക് പ്രിന്റർ കം ഫോട്ടോസ്റ്റാറ്റ് (എ3,എ4,സ്കാനർ) മെഷീൻ വാങ്ങുന്നതിന് ബൈബാക്ക് വ്യവസ്ഥയിൽ നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ന് രാവിലെ 11 ന്. ഫോൺ : 0468 2222364.

ടെൻഡർ ക്ഷണിച്ചു

ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2023-24 വർഷത്തെ ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കും വിശുദ്ധി സേനാംഗങ്ങൾക്കും ആവശ്യമായ പുൽപായ, ഈറകുട്ട, ചൂൽ, യൂണിഫോം (ടീഷർട്ട്), ട്രാക്ക് സൂട്ട് , പുതപ്പ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫോൺ : 04734 224827.

കൊതുകുവല സ്ഥാപിക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ ക്ലാസ് റൂമുകളിലെ ആറ് ജനാലകളിൽ കമ്പി കൊതുകുവല സ്ഥാപിക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ്, കോഴിക്കോട്,വെസ്റ്റ് ഹിൽ (പി ഒ ), 673005 . എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഒക്ടോബർ 26 ഉച്ചക്ക് 2 മണി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. www.geckkd.ac.in.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.