Sections

Tender; Quotations Invited: വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാനും വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ട് നൽകുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Jun 21, 2024
Reported By Admin
tender invited

തുണികൾ കഴുകി ഉണക്കി ഇസ്തിരിയിട്ട് തിരികെ ഏൽപ്പിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഉപയോഗിക്കുന്ന തുണികൾ കഴുകി ഉണക്കി ഇസ്തിരിയിട്ട് തിരികെ ഏൽപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ, ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ ഒന്നിന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോൺ-04936256229.

വാഹനം: ക്വട്ടേഷൻ ക്ഷണിച്ചു

സമഗ്രശിക്ഷാ കേരള ജില്ലാകാര്യാലയത്തിന്റെ ഔദ്യോഗിക യാത്രകൾക്കായി ഒരു വാഹനം (ടാക്സി പെർമിറ്റുള്ള സെവൻസീറ്റർ) പ്രതിമാസ വാടക അടിസ്ഥാന ത്തിൽ ഉപയോഗിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകൾ / സേവനദാതാക്കളിൽ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് കരാർ കാലാവധി. നിശ്ചിത മാതൃകയിലുള്ള പ്രഫോർമയിൽ സീൽ ചെയ്ത കവറിൽ ക്വട്ടേഷൻ ജൂൺ 28 ന് വൈകുന്നേരം 3.00 ന് മുമ്പായി സമർപ്പിക്കണം. കരാറിന്റെ വിശദാംശങ്ങൾ എറണാകുളം സൗത്ത് എസ്.ആർ.വി എൽ.പി സ്കൂളിലുള്ള സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാകാര്യാലയത്തിൽ നിന്നുംലഭിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.