Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാനും ഫൈബർ കസേരകൾ വിതരണം ചെയ്യുന്നതിനും ടെൻഡർ ക്ഷണിച്ചു

Wednesday, Oct 11, 2023
Reported By Admin
Tenders Invited

വാടകക്ക് വാഹനം ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. വാഹന(കാർ, ജീപ്പ്)ത്തിന് ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ (ആർ.സി ബുക്ക്, പെർമിറ്റ്, ഇൻഷുറൻസ്) ഉണ്ടായിരിക്കണം. പ്രതിമാസം 800 കീ.മീ വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപയാണ് അനുവദിക്കുകയെന്ന് പാലക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. 2,40,000 രൂപയാണ് അടങ്കൽ തുക. ഒക്ടോബർ 13 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 0491 2847770

പത്തനംതിട്ട ജില്ല നഗരാസൂത്രണ കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് എടുക്കുന്നതിലേക്കായി താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 19. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ നഗരാസൂത്രണകാര്യാലയുമായി ബന്ധപ്പെടാവുന്നതാണ്. 0468 2222435.

ഒറ്റപ്പാലം റവന്യൂ ഡിവിഷന് കീഴിൽ വരുന്ന വില്ലേജ് ഓഫീസുകളിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം ലഭിച്ച ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധനക്കായി ഒറ്റപ്പാലം റവന്യു ഡിവിഷണൽ ഓഫീസ്, താലൂക്ക്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലെ ഉപയോഗത്തിനായി ഒരു വർഷത്തേക്ക് ഡ്രൈവർ സഹിതം വാഹനം വാടകയ്ക്ക് നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 16 ന് ഉച്ചയ്ക്ക് ഒന്നിനകം ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസിൽ നൽകണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0466 2244323.

കസേരകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

വൈത്തിരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിൽ സുഗന്ധഗിരിയിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് 30 ഫൈബർ കസേരകൾ വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ 12 ന് വൈകിട്ട് 3 നകം ലഭിക്കണം. ഫോൺ: 9496070373.

ക്വട്ടേഷൻ ക്ഷണിച്ചു

ഗ്രാമീണ കാർഷിക മൊത്ത വിപണന കേന്ദ്രത്തിന്റെ സെക്യൂരിറ്റി ചുമതല 11 മാസത്തേക്ക് ഏറ്റെടുക്കാൻ തയ്യാറുള്ള സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 19 ന് രാവിലെ 11 നകം ഓഫീസിൽ ലഭിക്കണം.ഫോൺ: 04936 223 192.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.