- Trending Now:
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു നവംബർ 16 മുതൽ 2024 ജനുവരി 31 വരെ അടൂർ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനു (ഡ്രൈവർ ഇല്ലാതെ) വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ 22 ന് വൈകുന്നേരം അഞ്ച് വരെ. 'വാഹനത്തിനുള്ള ക്വട്ടേഷൻ - അടൂർ' എന്ന് രേഖപ്പെടുത്തി മുദ്രവെച്ച കവറിൽ താലൂക്ക് സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസ് , റവന്യൂ ടവർ അടൂർ എന്ന വിലാസിൽ നിശ്ചിത തീയതിയ്ക്കു മുൻപായി ക്വട്ടേഷൻ ലഭിക്കണം. ഫോൺ : 04734 224856.
തൃശ്ശൂർ കോർപ്പറേഷൻ വാർഷിക പദ്ധതി 2023-24 പ്രകാരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് അനുവദിച്ച പ്രോജക്ടുകളിൽ ലാബ് റീ ഏജന്റുകൾ വാങ്ങുന്നതിനുള്ള പ്രോജക്റ്റ് നിർവഹണത്തിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നവംബർ 29 ന് മുമ്പായി സാമൂഹിക ആരോഗ്യ കേന്ദ്രം, ഒല്ലൂർ സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 0487 2356052.
കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിങിനുമായി ഒരു ഫൈബർ ഗ്ലാസ് വള്ളം നിർമിച്ചു നൽകുന്നതിനു ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാഡുകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിവരങ്ങൾക്ക് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷൻ, നീണ്ടകര ഫോൺ 0476 2680036.
തൃശ്ശൂർ: ജില്ലാതല ഐ സി ഡി എസ് സെൽ ഓഫീസിലേക്ക് 2023 - 24 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. നവംബർ 23ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോൺ: 0487 2321689.
എടവണ്ണ സീതിഹാജി ഗവ. വി.എച്ച്.എസ് സ്കൂളിലെ എൽ.ടി.ആർ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ടെൻഡറുകൾ നവംബർ 24ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. 27ന് രാവിലെ പത്തിന് തുറക്കും. പ്രിൻസിപ്പൽ, സീതിഹാജി മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (വി.എച്ച്.എസ്.ഇ വിഭാഗം), എടവണ്ണ, എടവണ്ണ (പി. ഒ), മലപ്പുറം 676541 എന്ന വിലാസത്തിലാണ് ടെൻഡുകൾ അയക്കേണ്ടത്. ഫോൺ: 0483 2704300.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.