Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനും ടാക്കിയോമീറ്റർ, പ്ലാസ്റ്റിക് കസേരകൾ ആന്റിബയോട്ടിക് ഡിസ്‌ക് തുടങ്ങിയവ വാങ്ങുന്നതിനും ടെൻഡറുകൾ ക്ഷണിച്ചു

Friday, Sep 13, 2024
Reported By Admin
Tender invitations for vehicle hire, plastic chairs, tachymeters, and antibiotic discs in various Ke

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു

സിവിൽ സേഷനിൽ പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിലേക്ക് 2024-25 വർഷത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോറം സെപ്തംബർ 24 ന് ഉച്ചക്ക് 2.30 നകം ലഭിക്കണം.

വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് റീ - ടെണ്ടർ ക്ഷണിച്ചു

പനമരം അഡീഷണൽ (പുൽപ്പള്ളി) സംയോജിത ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി അഞ്ച് സീറ്റർ വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സെപ്തംബർ 23 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോൺ-04936 294162, 04936 240062

ടാക്കിയോമീറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

നടുവിൽ ഗവ. പോളിടെക്നിക് കോളേജിലെ സർവെ ലാബിലേക്ക് ടാക്കിയോമീറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 24 ഉച്ചക്ക് 12.30 വരെ. ഫോൺ: 0460 2251033.

പ്ലാസ്റ്റിക് കസേരകൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പ്ലാസ്റ്റിക് കസേരകൾ വാങ്ങുന്നതിന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25 ന് വൈകിട്ട് 5 മണി. ടെൻഡർ സ്വീകരികുന്ന ഉദ്യോഗസ്ഥന്റെ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 - 2302090, 2300523 എന്ന നമ്പറിൽ ബന്ധപ്പെടാം.

ആൻറിബയോട്ടിക് ഡിസ്ക് വാങ്ങുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിലേക്ക് ആൻറിബയോട്ടിക് ഡിസ്ക് വാങ്ങുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. കൊട്ടേഷൻ 29ന് ഉച്ചയ്ക്ക് ഒരു മണി വരെ പ്രിൻസിപ്പൽ ടി.ഡി. മെഡിക്കൽ കോളേജ് ആലപ്പുഴ എന്ന വിലാസത്തിൽ സ്വീകരിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.