- Trending Now:
സമഗ്ര ശിക്ഷാ കേരള, എറണാകുളം വൈപ്പിൻ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഞാറക്കൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർണമായും കിടപ്പിലായ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന സ്പേസ് സെന്ററിലേക്ക് തെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 8 വൈകിട്ട് 5 വരെ. സ്ഥലം ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ, ബി.ആർ.സി വൈപ്പിൻ. ഫോൺ - 9562713393.
സാമൂഹ്യനീതി വകുപ്പ് മുഖേന തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ നിർമാണം പൂർത്തീകരിച്ചു 2022 മുതൽ പ്രവർത്തിച്ചു വരുന്ന ബാരിയർ ഫ്രീ സെൻസറി ഗാർഡന്റെ 2024-25 വർഷത്തെ മെയിന്റനൻസ് പ്രവർത്തികൾ നിർവഹിക്കുന്നതിനായി ഗാർഡനിങ് ജോലികളിൽ പരിചയമുള്ള വ്യക്തികളിൽ നിന്നും മത്സരസ്വഭാവമുള്ള (ജി.എസ്.ടി ഉൾപ്പെടെ) മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സംബന്ധിച്ച വിവരം പ്രവർത്തിദിനങ്ങളിൽ സാമൂഹ്യ നീതി ഡയറക്ടറേറ്റിൽ നിന്നും നേരിട്ടോ 0471-2306040 എന്ന നമ്പർ മുഖേനയോ ലഭിക്കും.
വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജൂലൈ മുതൽ ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മുദ്ര വച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന്, (കാർ, ജീപ്പ്) 7 വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്, കൂടാതെ ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമപ്രകാരമുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കണം. പ്രതിമാസം 800 കി.മി. വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപ (ഇരുപതിനായിരം രൂപ മാത്രം) യാണ് അനുവദിക്കുക. വാഹന വാടക മാത്രമേ ഈ കരാർ പ്രകാരം നൽകുകയുള്ളു. സ്റ്റോർ പർച്ചേസ് റൂൾസ് അനുശാസിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് സമർപ്പിക്കുന്നവർ വാഹനത്തിന്റെ വാടക തുക വ്യക്തമായി രേഖപ്പെടുത്തണം. ദർഘാസിനോടൊപ്പം അടങ്കൽ തുകയുടെ ഒരു ശതമാനം ഇ.എം.ഡി. ഉണ്ടായിരിക്കണം. മുദ്രവച്ച ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് ടെൻഡർ 2024-2025 കരാർ വാഹന എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 19 ഉച്ചയ്ക്ക് ഉച്ചയ്ക്ക് 1 വരെ.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് പ്രൊജക്ടറും 6*4 അടി അളവിലുള്ള പ്രൊജക്ടർ സ്ക്രീനും ലഭ്യമാക്കുന്നതിനായി വ്യക്തികൾ/ ഏജൻസികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അതീവ സുരക്ഷാ ജയിൽ, വിയ്യൂർ, തൃശ്ശൂർ എന്ന വിലാസത്തിൽ ജൂൺ 21 ന് രാവിലെ 11 നകം ക്വട്ടേഷൻ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.
തൃശൂർ: ജില്ലാതല ഐസിഡിഎസ് സെൽ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഏഴ് വർഷത്തിൽ കൂടുതൽ കാലപ്പഴക്കം ഉണ്ടാകരുത്. നിരതദ്രവ്യം 3000 രൂപ. ജൂൺ 24 വൈകീട്ട് മൂന്നുവരെ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പുക്കാവ്, തൃശൂർ വിലാസത്തിൽ സ്വീകരിക്കും. ഫോൺ: 0487 2321689.
പയ്യന്നൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഉപയോഗത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തിൽ വാഹനം ഡ്രൈവർ സഹിതം വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്ര വെച്ച റീ ടെണ്ടറുകൾ ക്ഷണിച്ചു.
ദർഘാസ് വിൽക്കുന്ന അവസാന തീയതി - ജൂൺ 20ന് ഉച്ചയ്ക്ക് 12 മണിവരെ
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി - 20ന് ഉച്ചയ്ക്ക് 1 മണിവരെ
ദർഘാസ് തുറക്കുന്ന തീയതി - 20ന് ഉച്ചയ്ക്ക് 2 മണിക്ക്
കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസ് പയ്യന്നൂർ അഡീഷണലുമായിബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.