- Trending Now:
തൊടുപുഴ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ഭാഗമായി ഹോം കെയർ യാത്രയ്ക്ക് വാഹനം ഓടുന്നതിന് മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ഫാറങ്ങൾ ജൂൺ 20 ഉച്ചക്ക് 3 വരെ ആശുപത്രി ഓഫീസിൽ ലഭിക്കും . ജൂൺ 21 ഉച്ചയ്ക്ക് 12.30 വരെ ഫാറങ്ങൾ സ്വീകരിക്കുന്നതും തുടർന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630.
തൊടുപുഴ ജില്ലാ ആശുപത്രി തൊടുപുഴയിൽ 2024-25 വർഷത്തേയ്ക്ക് മെഡിക്കൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നതിന് താൽപര്യമുള്ള അംഗികൃത വിതരണക്കാരിൽ നിന്നും, കമ്പനികളിൽ നിന്നും മൽസരസ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. ഫാറങ്ങൾ ജൂൺ 22 ഉച്ചയ്ക്ക് 3.30 വരെ ലഭിക്കും. ജൂൺ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങൾ സ്വീകരിക്കുന്നതും തുടർന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630.
വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജൂലൈ മുതൽ ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മുദ്ര വച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന്, (കാർ, ജീപ്പ്) 7 വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്, കൂടാതെ ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമപ്രകാരമുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കണം. പ്രതിമാസം 800 കി.മി. വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപ (ഇരുപതിനായിരം രൂപ മാത്രം) യാണ് അനുവദിക്കുക. വാഹന വാടക മാത്രമേ ഈ കരാർ പ്രകാരം നൽകുകയുള്ളു. സ്റ്റോർ പർച്ചേസ് റൂൾസ് അനുശാസിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് സമർപ്പിക്കുന്നവർ വാഹനത്തിന്റെ വാടക തുക വ്യക്തമായി രേഖപ്പെടുത്തണം. ദർഘാസിനോടൊപ്പം അടങ്കൽ തുകയുടെ ഒരു ശതമാനം ഇ.എം.ഡി. ഉണ്ടായിരിക്കണം. മുദ്രവച്ച ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് ടെൻഡർ 2024-2025 കരാർ വാഹന എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 19 ഉച്ചയ്ക്ക് ഉച്ചയ്ക്ക്1വരെ.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.