- Trending Now:
പയ്യാമ്പലം ബീച്ചിൽ നടത്തുന്ന ഷീ നൈറ്റ് ഫെസ്റ്റ് പരിപാടിക്കുള്ള സ്റ്റേജ് ഒരുക്കുന്നതിനും ലൈറ്റ് ആന്റ് സൗണ്ട് സംവിധാനം ഏർപ്പെടുത്തുന്നതിനും പ്രത്യേകം ടെണ്ടറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 04972 700708.
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ലാബ്, ബ്ലഡ്ബാങ്ക് എന്നിവിടങ്ങളിലേക്ക് ആവശ്യമായ റീയേജന്റുകൾ വിതരണം ചെയ്യുന്നതിനും, എക്സ്-റേ ടെസ്റ്റ് നടത്തുന്നതിനും, സി.ടി, എം.ആർ.ഐ ടെസ്റ്റ് നടത്തുന്നതിനും മുദ്ര വെച്ച് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ തുറക്കുന്ന സമയം ഡിസംബർ 27 ടെൻഡറുകൾ സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ -688012. എന്ന വിലാസത്തിൽ അയക്കുക. ഫോൺ: 0477-2251151.
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലേക്ക് ഫ്യൂമിഗ്രേഷൻ ഡിസ്പെൻസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും.വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ.
ഫോൺ: 0477- 2282611
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഒ& ജി വകുപ്പിലേക്ക് വാമർ ബേബി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 29 രാവിലെ 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282611
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതി പ്രകാരം ബുധനൂർ ഗവ.എച്ച്.എസ്.എസിലേക്ക് 200 പ്ലാസ്റ്റിക്ക് കസേരകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 30ന് വൈകിട്ട് മൂന്നിനകം വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ടെൻഡർ നൽകണം. ഫോൺ: 0477 2252908, 9037773336.
ഗവ. എഞ്ചിനിയറിങ് കോളേജിലേയ്ക്ക് ഇൻസിനറേറ്റർ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 29 /23-24 - ഇൻസിനറേറ്റർ വിതരണത്തിനുള്ള ക്വട്ടേഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് ,കോഴിക്കോട് ,വെസ്റ്റ് ഹിൽ (പി ഒ ), 673005 എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ് . പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 2024 ജനുവരി ഒന്ന് ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. www.geckkd.ac.in ഫോൺ : 0495 2383 220 .
പുനലൂർ താലൂക്കിൽ കുളത്തുപ്പുഴ എ ആർ ഡി 118 ൽ നിന്നും റേഷൻ സാധനങ്ങൾ പെരുവഴിക്കാല, രണ്ടാം മൈൽ, വില്ലുമല എന്നീ കോളനികളിലേക്കും അച്ചൻകോവിൽ എ ആർ ഡി 165 നിന്നും റേഷൻ സാധനങ്ങൾ അച്ചൻകോവിൽ/ആവണിപ്പാറ എന്നീ കോളനികളിലേക്കും പത്തനാപുരം താലൂക്കിലെ വെട്ടിത്തിട്ട എ ആർ ഡി 84 നിന്നും റേഷൻ സാധനങ്ങൾ കരിയോട്ടുമല കോളനിയിലേക്കും എത്തിച്ച് വിതരണ നടത്തുന്നതിനായി രണ്ട് മുതൽ അഞ്ച് ടൺ വരെ കപ്പാസിറ്റിയുള്ള പിക്ക് അപ്പ് വാഹനം/ മിനി ലോറി ഡ്രൈവർ സഹിതം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 30. ജില്ലാ സപ്ലൈ ഓഫീസർക്കോ പുനലൂർ/പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ ജില്ലാ സപ്ലൈ ഓഫീസ് കൊല്ലം- 0474-2794818, താലൂക്ക് സപ്ലൈ ഓഫീസ് പുനലൂർ-0475-2222689, താലൂക്ക് സപ്ലൈ ഓഫീസ് പത്തനാപുരം 0475-2222689).
മുഖത്തല ബ്ലോക്ക്പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടർ വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 27. വിവരങ്ങൾക്ക് https://etenders.kerala.gov.in/nicgep/app?component=$DirectLink ഫോൺ 0474 504411, 82819991.
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് അൾട്രാ സൗണ്ട് സ്കാനിംഗ് ടെസ്റ്റ് നടത്തുന്നതിന് മുദ്ര വെച്ച് ടെൻഡർ ക്ഷണിച്ചു. ടെൻഡർ തുറക്കുന്ന സമയം ഡിസംബർ 27 ഉച്ചയ്ക്ക് മൂന്നര. വിലാസം: സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ -688012. ഫോൺ: 0477-2251151.
ആലത്തൂർ താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ ശസ്ത്രക്രിയക്ക് ആവശ്യമായ സർക്കാർ സംവിധാനത്തിൽ ലഭ്യമല്ലാത്ത സാധനസാമഗ്രികൾ 2024 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വിതരണം നടത്തുന്നതിന് ചരക്ക് സേവന നികുതി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു. 2024 ജനുവരി അഞ്ച് രാവിലെ 11 വരെ ദർഘാസുകൾ സ്വീകരിക്കും. ജനുവരി ആറിന് രാവിലെ 11ന് ദർഘാസുകൾ തുറക്കുമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഫോൺ: 04922224322.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.