- Trending Now:
ജില്ലാ മെഡിക്കൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ടാക്സി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 18. ഫോൺ 04972700194.
ജില്ലയിൽ ട്രോളിങ് നിരോധന കാലയളവിനു ശേഷം 2024 ജൂലൈ 31 അർദ്ധ രാത്രി മുതൽ 2025 ജൂൺ ഒൻപത് അർദ്ധ രാത്രി വരെ കടൽ പട്രോളിങിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 15 ഉച്ചയ്ക്ക് മൂന്നിന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 മണിയ്ക്ക് ഹാജരാകുന്ന ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2480335, 9496007035.
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പ്രധാന ഡിപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന വിവിധ കെട്ടിടങ്ങൾ പെയിന്റ് ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ജൂലൈ 15 വരെ സൂപ്രണ്ട്, താലൂക്ക് ആശുപത്രി, ഹരിപ്പാട് എന്ന വിലാസത്തിൽസ്വീകരിക്കും.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.