- Trending Now:
വനിതാ ശിസുവികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലെ ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം (കാർ/ ജീപ്പ്) ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജൂലൈ 15 ന് ഉച്ചയ്ക്ക് 1.30 നകം തൃശ്ശൂർ സിവിൽ സ്റ്റേഷനിലെ ശിശു സംരക്ഷണ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി സമയത്ത് അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2364445.
ആലപ്പുഴ: 2024 ആഗസ്റ്റ് ഒന്നുമുതൽ 2025 ജൂൺ ഒമ്പത് വരെ ആലപ്പുഴ ജില്ലയിൽ കടൽ രക്ഷാ പ്രവർത്തനത്തിനും പട്രോളിങ്ങിനുമായി യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 19-ന് വൈകീട്ട് മൂന്നിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ ലഭിക്കണം. ഫോൺ: 0477 2297707.
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ക്രാഷ് കാർട്ട്, നൈലോൺ 2.0, നൈലോൺ 3.0, യാങ്കുവർ സക്ഷൺ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 12-ന് വൈകീട്ട് മൂന്നുവരെ സ്വീകരിക്കും.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.