- Trending Now:
സംയോജന ശിശുവികസനപദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലുള്ള 134 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തികവർഷത്തിൽ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ചമ്പക്കുളം ഐസിഡിഎസ് ഓഫീസിൽ നിന്ന് ഒക്ടോബർ 22ന് ഉച്ചയ്ക്ക് 12 മണിവരെ ടെൻഡർ ഫോമുകൾ ലഭിക്കും. ടെൻഡർ ഫോമുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2707843.
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ നിലമ്പൂർ, അരീക്കോട്, കൊണ്ടോട്ടി, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ, തിരൂർ, മങ്കട, മലപ്പുറം എന്നീ ബ്ലോക്കുകളിലെ ഹോം ഷോപ്പ് പദ്ധതിയുടെ ഭാഗമായി ഹോം ഷോപ്പ് ഓണർമാർക്ക് ഉത്പന്നങ്ങൾ വില്പന നടത്തുന്നതിനുള്ള ക്യാരി ബാഗ് എത്തിച്ചുനൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 15 ഇഞ്ച് നീളവും ഒമ്പത് ഇഞ്ച് വീതിയും 1072 ബാഗുകളാണ് ആവശ്യമുള്ളത്. ഒക്ടോബർ 14 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഒക്ടോബർ 14ന് വൈകീട്ട് അഞ്ചിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0483 2733470.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കെ.എ.എസ്.പി, എൻ.എച്ച്.എം, എസ്.ടി, എച്ച്.എം.സി, വിമുക്തി മിഷൻ, മെഡിസെപ് തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾക്ക് കീഴിൽ വരുന്ന രോഗികൾക്ക് സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ 14 വൈകീട്ട് നാല് വരെ ദർഘാസുകൾ സ്വീകരിക്കും. ഒക്ടോബർ 15ന് രാവിലെ 11. 30ന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04931220351.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.