Sections

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു

Monday, Mar 27, 2023
Reported By Admin
Tenders Invited

ടെൻഡറുകൾ ക്ഷണിച്ചു


വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ :വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ഐസിഡിഎസ് ഓഫീസിലേക്ക് 2023 - 24സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 28 ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0477 - 2707843, 9495297335, 9446930680.

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

കാസർകോട് വികസന പാക്കേജിന്റെ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് പ്രതിമാസ വാടകനിരക്കിൽ വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 31ന് വൈകിട്ട് മൂന്നിനകം കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസറുടെ ഓഫീസിൽ നൽകണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷൻ തുറക്കും. ഫോൺ 04994 295500.

എന്റെ കേരളം ക്വട്ടേഷനുകൾ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന-വിപണനമേള ആലപ്പുഴയുടെ ഭാഗമായി കൺവീനർ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ആലപ്പുഴ) ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി സെവൻ സീറ്റർ (എ.സി) വാഹനം, (ഏപ്രിൽ 05 മുതൽ 23 വരെ 19 ദിവസം), പ്രചാരണ നോട്ടീസുകൾ പ്രിന്റ് ചെയ്യുന്നതിനും, പ്രചാരണത്തിനായി ക്ലോത്ത് പ്രിന്റഡ് ബോർഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. മൂന്നുക്വട്ടേഷനുകൾക്ക് വെവ്വേറെയാണ് അപേക്ഷിക്കേണ്ടത്. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ ഒന്നിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും.

ടെണ്ടർ ക്ഷണിച്ചു

പുനലൂർ താലൂക്കാശുപത്രിയിൽ ഒരു വർഷത്തേക്കുള്ള ഫോമുകളും, രജിസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിനും ഓക്സിജൻ സിലിണ്ടറുകൾ റീഫില്ല് ചെയ്യുന്നതിനും മാതൃയാനം പദ്ധതിയുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനും ടെണ്ടർ ക്ഷണിച്ചു. മാർച്ച് 31 വൈകിട്ട് മൂന്ന് വരെ സമർപ്പിക്കാം. ഫോൺ: 0475 2228702.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.