- Trending Now:
കോട്ടയം: ഫിഷറീസ് വകുപ്പിന്റെ ജനകീയ സർക്കാർ ഫിഷറീസ് മത്സ്യകൃഷി 2023-24 പദ്ധതിയിൽ ഉൾപ്പെട്ട ഒരു നെല്ലും ഒരുമീനും, കാർപ്പ് കൃഷി പദ്ധതികളിലേക്ക് കാർപ്പ് വിത്ത് സപ്ലൈ ചെയ്യുന്നതിന് രജിസ്ട്രേഡ് ഹാച്ചറി/സീഡ് ഫാമുകളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ 20 വരെ നൽകാം. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രേവതി, കാരാപ്പുഴ, കോട്ടയം വെസ്റ്റ് പി.ഒ. കോട്ടയം പിൻ: 686003 വിശദവിവരത്തിന് ഫോൺ: 0481-2566823.
കോട്ടയം: വ്യവസായ പരിശീലന വകുപ്പിന്റെ പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ.യിൽ പ്രൊഡക്ഷൻ സെന്റർ ആരംഭിക്കുന്നതിന് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 26ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനു തുറക്കും. വിശദവിവരത്തിന് ഫോൺ: 04812551062. വെബ് സൈറ്റ്: www.itipallickathode.kerala.gov.in, www.det.kerala.gov.in
കോട്ടയം: കോട്ടയം ജനറൽ ആശുപത്രി അങ്കണത്തിൽനിൽക്കുന്ന മരങ്ങൾ വിൽക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഇന്ന് (ഒക്ടോബർ 13) ഉച്ചകഴിഞ്ഞ് 2.30 വരെ ടെണ്ടർ നൽകാം. ഒക്ടോബർ 16ന് ഉച്ചയ്ക്ക് 12ന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2563611, 2563612.
അരീക്കോട് താലൂക്ക് ആശുപത്രിക്ക് കീഴിൽ എൽ.എസ്.ജി.ഡി പ്രൊജക്ട്/മറ്റ് സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഹീമോഗ്ലോമിനോ മീറ്റർ, ഗ്ലൂക്കോ മീറ്റർ, സ്ട്രിപ്പുകൾ, നീഡിൽ, എന്നിവ 2023-24 സാമ്പത്തിക വർഷത്തിൽ റണ്ണിങ് കോൺട്രാക്ട് അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സൂപ്രണ്ട്, താലൂക്ക് ആശുപത്രി, അരീക്കോട് എന്ന മേൽ വിലാസത്തിൽ നൽകണം. കവറിനു പുറത്ത് ഏത് തരം ക്വട്ടേഷൻ, ക്വട്ടേഷൻ നമ്പർ, ക്വട്ടേഷൻ സമർപ്പിക്കുന്നവരുടെ പേര് എന്നിവയും രേഖപ്പെടുത്തണം. ഒക്ടോബർ 18ന് രാവിലെ 11ന് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കണം. അന്നേ ദിവസം രാവിലെ 11.30ന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0483 2851700.
ചാവക്കാട് വിത്ത് വികസന ഓഫീസിൽ നിന്നും 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ വിത്തു തേങ്ങ ഉൽപ്പാദന കേന്ദ്രങ്ങളിലേക്ക് ദർഘാസുകൾ ക്ഷണിച്ചു. പോളിനേഷൻ പ്രവർത്തനത്തിനാവശ്യമായ 65 x 50 സെ.മി വലിപ്പത്തിലുള്ള 3700 കോറ ബാഗുകളും 85 x 50 സെ.മി വലിപ്പത്തിലുള്ള 800 കോറ ബാഗുകളും ലഭ്യമാക്കുന്നതിനാണ് ദർഘാസ് ക്ഷണിച്ചത്. ദർഘാസ് ഫോറങ്ങളുടെ വിലയായ 600 രൂപയും ജിഎസ്ടിയായി 180 രൂപയും ട്രഷറിയിൽ ചലാൻ അടച്ച് നവംബർ ഒന്നിന് ഉച്ചയ്ക്ക് ഒരുമണി വരെ ചാവക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിത്ത് വികസന ഓഫീസിൽ നിന്നും ദർഘാസ് ഫോറം വാങ്ങാം. നവംബർ 1 ന് വൈകീട്ട് 3 വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0487 2502580
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃത്താല അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങൾക്ക് 2023-24 വർഷം കരാർ അടിസ്ഥാനത്തിൽ വാഹനം നൽകാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ദർഘാസുകൾ ക്ഷണിച്ചു. വാഹനം ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തതായിരിക്കണം. ഡ്രൈവറുടെ ശമ്പളം, ഇന്ധന ചെലവ്, നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി, മറ്റ് അനുബന്ധ ചെലവുകളെല്ലാം വാഹന ഉടമ വഹിക്കണമെന്ന് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. പ്രതിമാസം 800 കി.മീ വരെ ഓടുന്നതിനുള്ള വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. 2400 രൂപയാണ് നിരതദ്രവ്യം. അടങ്കൽ തുക 2,40,000 രൂപ. ഒക്ടോബർ 17 ന് ഉച്ചക്ക് രണ്ട് വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ദർഘാസുകൾ തുറക്കും. ഫോൺ: 0466 2371337, 9495185599.
പൊതുമരാമത്ത് വകുപ്പ് ശാസ്താംകോട്ട റെസ്റ്റ് ഹൗസ് കാന്റീൻ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 18. വിവരങ്ങൾക്ക് കരുനാഗപ്പള്ളി പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ഓഫീസ്. ഫോൺ 7034263984.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.