- Trending Now:
ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലുള്ള കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ആമക്കാട്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ഈശ്വരമംഗലം എന്നീ അങ്കണവാടികൾ നവീകരിക്കുന്നതിന്റെ ഭാഗമായി കളിപ്പാട്ടങ്ങൾ, ടേബിൾ, ലേണിങ് കിറ്റുകൾ, ഡിജിറ്റൽ ബോർഡ് തുടങ്ങി 16 ഇനം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ സാധനങ്ങളുടെ വില നികുതിയുൾപ്പടെ രേഖപ്പെടുത്തണം. ജനുവരി ആറിന് രാവിലെ 11 മണി വരെ ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 7994472338.
ഇരിങ്ങാലക്കുട നഗരസഭയുടെ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 3 ന് ഉച്ചയ്ക്ക് 2 ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0480-2833373 എന്ന നമ്പറിൽ ബന്ധപ്പെടുക.
ചൊവ്വന്നൂർ അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ 124 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് അങ്കണവാടി കണ്ടിജൻസിയിലുൾപ്പെടുത്തി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ജനുവരി 15 ന് ഉച്ചക്ക് 2 ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചിറ്റഞ്ഞൂരുള്ള ചൊവ്വന്നൂർ അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04885 210310.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.