- Trending Now:
പനത്തടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരിലേക്ക് നിലവിലുള്ള ഹേമറ്റൊളജി അനലൈസർ, സെമി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ എന്നീ ഉപകരണങ്ങൾക്ക് ആവശ്യമായ ലാബ് റീ ഏജന്റുകളും കിറ്റുകളും വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മെയ് 19ന് വൈകിട്ട് മൂന്ന് വരെ. അന്നേദിവസം വൈകിട്ട് 3.30ന് ടെണ്ടർ തുറക്കും. ഫോൺ 0467 2227555, 9567331686.
നീലേശ്വരം താലൂക്കാശുപത്രിയിലേക്ക് ലാബ് റീ-ഏജന്റ് വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 17ന് ഉച്ചയ്ക്ക് ഒന്ന് വരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദർഘാസ് തുറക്കും. ഫോൺ 0467 2282933.
കാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുളള കോട്ടപ്പുറം ഹൗസ്് ബോട്ട് ടെർമിനൽ നിബന്ധനകൾക്ക് വിധേയമായി കരാർ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് നടത്തിപ്പിന് നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ / വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. അപേക്ഷഫോറം മേയ് 11 വരെ വിദ്യാനഗറിലുളള ഡി.ടി.പി.സി. ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. ഡി.ടി.പി.സി.യുടെ പേരിൽ മാറാവുന്ന ഇ.എം.ഡി. ഉൾപ്പടെ ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മേയ് 12 ഉച്ചക്ക് 2 വരെ. ടെണ്ടർ അന്നേദിവസം വൈകിട്ട് 3ന് തുറക്കും. (പ്രീടെണ്ടർ മീറ്റിംഗ് മേയ് 5ന് വൈകിട്ട് 4ന് കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനലിൽ നടത്തും.) ഫോൺ 04994 256450, 9746462679.
കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് യൂണിഫോം തുണികൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ സർക്കാർ ഏജൻസികൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മേയ് 10 ന് വൈകിട്ട് മൂന്നിനകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 04828 202751
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റിലെ രണ്ട് ടോട്ടൽ സ്റ്റേഷൻ ഉപകരണങ്ങളുടെ സർവെ ലാബിന്റെ കാലിബ്രേഷന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് മൂന്നിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിനായി ലെങ്ത് കമ്പറേറ്റർ, എക്സ്റ്റസോ മീറ്റർ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് അഞ്ചിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിലെ ഡൈനാമിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ ലാബിനുമുള്ള ജനൽ കർട്ടൻ ബ്ലൈൻഡുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിലെ അഡ്വാൻസ് മാനുഫാക്ചറിങ് ലാബിന്റെ സർഫേസ് റഫ്നസ് ടെസ്റ്റിങ് മെഷീൻ യന്ത്രത്തിനായുള്ള സർവീസ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് ഒമ്പതിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും അവരുടെ വീടുകളിൽ എത്തിക്കുന്നതിനായി മാതൃയാനം പദ്ധതിയിൽ വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. 2024 മേയ് 31 വരെയാണ് കാലാവധി. വിശദവിവരത്തിന് ഫോൺ: 0481 2563611
ആനപ്പാറ പൊറ്റമ്മൽ കടവിനു സമീപം കടലുണ്ടിപ്പുഴയ്ക്ക് കുറുകെ തടയണ നിർമിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് വിറ്റഴിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫോറങ്ങൾ മെയ് അഞ്ചിന് വൈകീട്ട് നാലു വരെ മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ചവ മെയ് പത്തിന് വൈകീട്ട് നാലു വരെ സ്വീകരിക്കും. പരസ്യ ലേലം മെയ് 15ന് രാവിലെ 11ന് മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2731402.
2023-24 സാമ്പത്തിക വർഷത്തിൽ നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ഡെന്റൽ ക്യാമ്പിലേക്ക് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് മത്സര അടിസ്ഥാനത്തിൽ മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. എപ്രിൽ 28 മുതൽ ടെണ്ടർ ഫോമുകൾ വിതരണം ചെയ്യും. മെയ് 17ന് വൈകീട്ട് മൂന്ന് വരെ ടെണ്ടർ സ്വീകരിച്ച് 3.30ന് തുറക്കും. ഫോൺ: 8589995872.
കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ആർ.ഒ വാട്ടർ ഫിൽട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് എട്ടിന് വൈകിട്ട് നാലിനകം എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, കെ.പി.ഐ.ഡി ഡിവിഷൻ നം.1, കാഞ്ഞിരപ്പുഴ, 678591 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് 4.30 ന് തുറക്കും. ഫോൺ: 04924-238227
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ 2018 അല്ലെങ്കിൽ അതിനു ശേഷമുള്ള മോഡൽ കാർ ( സ്വിഫ്റ്റ് ഡിസയർ,ടൊയോട്ട എറ്റിയോസ്, മഹീന്ദ്ര വെരീറ്റോ എന്നിവ അഭികാമ്യം) ലഭ്യമാക്കാൻ തയ്യാറുള്ള കാറുടമകളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ആറു മാസത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. പ്രതിമാസം 2000 കി.മീ. ഓടുന്നതിന് ആവശ്യപ്പെടുന്ന കുറഞ്ഞ നിരക്ക് ക്വട്ടേഷനിൽ കാണിക്കണം. ക്വട്ടേഷനുകൾ 'വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ' എന്ന് കവറിൽ രേഖപ്പെടുത്തി ഏപ്രിൽ നാലിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495-2370677
തൃശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ ഓഫീസിലേക്ക് ഈ വർഷത്തേക്ക് വാഹനം വാടകക്ക് കരാർ നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെയ് 12 ന് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്. ഫോൺ: 8081999058.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.