- Trending Now:
നെയ്യാർഡാം നാഷണൽ ഫിഷ് സീഡ് ഫാമിലെ ബ്രൂഡ് മത്സ്യങ്ങൾക്കും മത്സ്യക്കുഞ്ഞുങ്ങൾക്കും തീറ്റ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും തിരുവനന്തപുരം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കമലേശ്വരത്തെ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ 0471 2464076, 2450773
പാലക്കാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള 149 അങ്കണവാടികൾക്ക് പ്രീസ്കൂൾ എഡ്യുക്കേഷൻ കിറ്റ് വിതരണത്തിന് യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു. നികുതി, കടത്തുകൂലി, കയറ്റിറക്കുകൂലി തുടങ്ങിയ മറ്റെല്ലാ കൂലി ചെലവുകളും ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ടെൻഡർ ഫോറം ഐ.സി.ഡി.എസ് പാലക്കാട് അഡീഷണൽ ഓഫീസ്, കോങ്ങാട്, പാലക്കാട് ഓഫീസിൽ നിന്ന് ലഭിക്കും. 4470 രൂപയാണ് നിരതദ്രവ്യം. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 0491 2847770.
ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ച 2 കെ.വി.എ യു.പി.എസുകൾ 5 എണ്ണം, 600 വി.എ 44 യു.പി.എസുകൾ എന്നിവയുടെ ഒരു വർഷത്തേക്കുള്ള അറ്റകുറ്റപ്പണികൾക്ക് അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സെപ്തംബർ 4 ന് വൈകീട്ട് 3 നകം കൽപ്പറ്റ ജില്ലാ കോടതി ഓഫീസിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 04936 202277.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.