- Trending Now:
തൃശ്ശൂർ കോർപ്പറേഷൻ പദ്ധതികളായ പ്രൈമറി പാലിയേറ്റീവ് കെയർ, സെക്കന്ററി പാലിയേറ്റീവ് കെയർ പരിപാടികളുടെ ഭാഗമായി ഒല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഹോം കെയർ നടത്തുന്നതിനാവശ്യമായ വാഹനസൗകര്യം ലഭ്യമാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് സീറ്റ് വാഹനം ഒരെണ്ണം വീതം ഇരുപരിപാടികൾക്കും ആവശ്യമുണ്ട്. വാഹനം ലഭ്യമാവേണ്ട സമയം രാവിലെ 9 മുതൽ ഹോം കെയർ കഴിയുന്നതുവരെ അല്ലെങ്കിൽ വൈകിട്ട് 5 മണിവരെയാണ്. കൊട്ടേഷനുകൾ ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി മാർച്ച് 21 ന് ഉച്ചയ്ക്ക് 12 വരെ.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഒപി, എൻഐസിയു എന്നിവയുടെ ആധുനീകരണവും വൈദ്യുതീകരണവും എന്ന പദ്ധതി പ്രകാരം 15 ടൺ വീതം 3 എസികളും അനുബന്ധ ഇലക്ട്രിക്കൽ ഉപകരണങ്ങളും സ്ഥാപിച്ചുതരുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി: മാർച്ച് 17 ഉച്ചയ്ക്ക് 2 മണി. ഫോൺ: 0480 2751232
കുട്ടമശേരി ഗവ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ യൂണിഫോം വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാർ/വ്യാപാരികൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 16-ന് രാവിലെ 11-ന് മുമ്പായി സ്കൂൾ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2624980.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.