Sections

മേൽക്കൂര അറ്റകുറ്റപ്പണി, മരങ്ങൾ മുറിച്ച് മാറ്റൽ, കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യൽ തുടങ്ങിയവക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Mar 30, 2023
Reported By Admin
Tenders Invited

മേൽക്കൂര അറ്റകുറ്റപ്പണി ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വർക്ക്ഷോപ്പ്, ഫ്ളൂയിഡ് ലബോറട്ടറി, തെർമൽ ലബോറട്ടറി എന്നിവയുടെ മേൽക്കൂര അറ്റകുറ്റപ്പണി ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഏപ്രിൽ 27ന് വൈകിട്ട് നാല് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0497 2780226.

മരങ്ങൾ മുറിച്ച് മാറ്റുവാൻ ടെണ്ടർ ക്ഷണിച്ചു

കുന്നംകുളം താലൂക്ക് ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പുതിയ ആശുപത്രി സമുച്ചയം നിർമ്മിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ച് മാറ്റുവാൻ ടെണ്ടർ ക്ഷണിച്ചു. നാല് തേക്ക്, ആറ് ഗുൽമോഹർ, ആറ് മഴമരം, രണ്ട് പ്ലാവ്, നാല് വട്ട എന്നിവയും അരണമരം, മുള്ളുവേങ്ങ, മുള്ളിലം, പന, പാല, വാക, തെങ്ങ് എന്നിവ ഒരോന്നുമാണ് മുറിച്ചു മാറ്റേണ്ടത്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി 2023 ഏപ്രിൽ നാല്. കൂടുതൽ വിവരങ്ങൾക്ക് കുന്നംകുളം താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

പഴയ കെട്ടിടങ്ങൾ വിലക്കെടുത്ത് നീക്കം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കുന്നംകുളം താലൂക്ക് ആശുപത്രി സമുച്ചയം പണിയുന്ന സ്ഥലത്തെ പഴയ കെട്ടിടങ്ങൾ വിലക്കെടുത്ത് നീക്കം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെൻഡർ ഫോം ഏപ്രിൽ 11 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 3 മണി വരെ വിതരണം ചെയ്യും. അവസാനതിയ്യതി ഏപ്രിൽ 11ന് ഉച്ചയ്ക്ക് 3വരെ. കൂടുതൽ വിവരങ്ങൾക്ക് കുന്നംകുളം താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.