Sections

Tenders Invited: വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Jun 23, 2023
Reported By Admin
Tenders Invited

പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 117 അങ്കണവാടികൾക്കുള്ള പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ ആറിന് രണ്ടിനകം നൽകണം. വിശദ വിവരത്തിന് ഫോൺ: 0481 2380175, 8137087115

കോട്ടയം: വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള 146 അങ്കണവാടികളിലെ പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ നാലിന് രണ്ടിനകം നൽകണം. ഫോൺ: 0481 2458400.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം ഐ.സി.ഡി.എസ്. പ്രൊജക്റ്റിലെ അങ്കണവാടികളിലെ കുട്ടികളുടെ ആവശ്യത്തിനായി പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7 ഉച്ചയ്ക്ക് 2 വരെ. കൂടുതൽ വിവരങ്ങൾക്ക് 0485-2822372.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മുളന്തുരുത്തി ഐ.സി.ഡി.എസ്. പ്രൊജക്റ്റിലെ അങ്കണവാടികളിലെ കുട്ടികളുടെ ആവശ്യത്തിനായി പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7 വൈകിട്ട് 3.30 വരെ. കൂടുതൽ വിവരങ്ങൾക്ക് 0484-2786680, 9947864784.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രൊജക്റ്റിലെ അങ്കണവാടികളിലെ കുട്ടികളുടെ ആവശ്യത്തിനായി പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾക്ക് 0484-2237276.

ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, 2 മിനി അങ്കണവാടികളിലേക്കും 2022-23 സാമ്പത്തിക വർഷം പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ജി എസ് ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി: ജൂലൈ ആറ്. കൂടുതൽ വിവരങ്ങൾക്ക് : 9188959864

2023-24 സാമ്പത്തിക വർഷത്തിൽ ഐ സി ഡി എസ് അർബൻ 3 കോഴിക്കോട് ഓഫീസിന് കീഴിലെ അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തിയ്യതി : ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് : 0495 2461197.

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി 14 - 07 - 2023 (വൈകിട്ട് 3 വരെ ) ആണ്. വിശദ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക. ഫോൺ 0484 2959177/ 9946442594.

കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള എസി കാർ( ഡ്രൈവർ ഉൾപ്പെടെ) കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ ജൂൺ 30ന് മൂന്ന് മണിക്ക് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസ് കോഴിക്കോട് എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അന്നേദിവസം വൈകുന്നേരം 3.30 ന് ക്വട്ടേഷനുകൾ തുറക്കും .പ്രതിമാസം 1500 കി.മീ. ഓടുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷൻ ആണ് സമർപ്പിക്കേണ്ടത്. വാഹനം ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് വാടകക്ക് എടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് :0495 2371907.

പൊതു വിതരണ ഉപഭോകതൃകാര്യ വകുപ്പിന്റെ കീഴിൽ നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഒരു ഡീസൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ ഏഴ് ഉച്ച കഴിഞ്ഞ് 3 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2734912.

വാചാർട്ടേർഡ് അക്കൗണ്ടന്റമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2022-2023 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്ട്രേഡ് ചാർട്ടേർഡ് അക്കൗണ്ടന്റമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി എറണാകുളം എന്ന വിലാസത്തിൽ തപാലിലോ പ്രവർത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം. ക്വട്ടേഷൻ നമ്പറും, ഏത് ആവശ്യത്തിന് വേണ്ടിയുള്ളത് എന്നതും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 26 ( വൈകിട്ട് 2 ന് ) ആണ്. അപൂർണ്ണമായതും നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കാത്തതുമായ ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി വികസന സമിതി ഓഫിസുമായി ബന്ധപ്പെടുക.

യു.പി.എസ്. വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് 230/36 വി സിംഗിൾ ഫെയ്സ് യു.പി.എസ്. വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 26-ന് വൈകിട്ട് മൂന്ന് വരെ സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ നൽകാം. ഫോൺ: 0477 222021

കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ റസ്റ്റ് ഹൗസിലെ കാന്റീൻ അടുത്ത ഒരു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കാന്റീൻ നടത്തി മുൻ പരിചയമുള്ളവർക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തിൽ ജൂൺ 24-ന് വൈകിട്ട് മൂന്നു വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 8086395143.

ദർഘാസുകൾ ക്ഷണിച്ചു

2003-24 വർഷത്തിൽ ജില്ലയിൽ കൃഷി വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾക്ക് ആവശ്യമായ തെങ്ങിൻതൈകൾ, നടീൽ വസ്തുക്കൾ, വിത്തുകൾ, വളം, പുഷ്പ ഫലങ്ങൾ, മറ്റ് കാർഷിക ഉപകരണങ്ങൾ മുതലായവ ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ എത്തിച്ചു കൊടുക്കുന്നതിനായി നിബന്ധനകൾക്ക് വിധേയമായി ലോറി വാടകക്ക് നൽകുവാൻ തയ്യാറുള്ള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരിൽ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 4,95,000 രൂപ. പൂരിപ്പിച്ച ടെണ്ടർ ഫോറം സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂൺ 30 ന് രാവിലെ 11 മണി. ദർഘാസ് ഉൾക്കൊള്ളന്ന കവറിന് പുറത്ത് മുകളിലായി '2023-24 വർഷത്തിൽ തെങ്ങിൻതൈകൾ, നടീൽ വസ്തുക്കൾ, വിത്ത്, വളം മുതലായ എത്തിക്കുന്നതിലേക്ക് ലോറി വാടകക്ക് ലഭ്യമാക്കുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പൽ കൃഷി ഓഫീസർ കോഴിക്കോട്, സിവിൽ സ്റ്റേഷൻ എന്ന മേൽവിലാസം എഴുതേണ്ടതുമാണ്. ജൂൺ 30 ഉച്ചക്ക് 2.30നു പ്രിൻസിപ്പൽ കൃഷി ഓഫീസർ അല്ലെങ്കിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഹാജറുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളടെയോ സാന്നിധ്യത്തിൽ ദർഘാസുകൾതുറക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.