- Trending Now:
എറണാകുളം
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള എറണാകുളം മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിലെ 85 അങ്കണവാടികൾക്ക് വേണ്ടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുളള ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജനുവരി 21-ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ 0485-2814205.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2022-23 പ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുളള എ.ഡി.എ ഓഫീസ് ഇലക്ട്രിഫിക്കേഷൻ ചെയ്യുന്നതിന് മത്സരാധിഷ്ഠിത ഇ ടെൻഡറുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0485-2822544. വൈബ്സൈറ്റ്: www.lsgkerala.in/kothamangalamblock
ആലപ്പുഴ
ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ബയോ മെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് പ്ലംബിങ് സ്പെയറുകൾ, മെഡിക്കൽ ഗ്യാസ് സ്പെയർ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി ഒൻപതിന് വൈകിട്ട് 3.30-നകം പ്രിൻസിപ്പാൾ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0477 2282611.
പത്തനംതിട്ട
എംആർഎസ് എൽ ബി വി ജി എച്ച് എസ് എസ് വായ്പൂർ സ്കൂളിലെ ഹയർസെക്കൻഡറിയിൽ 2022-23 വാർഷിക പദ്ധതിയിൽ ലഭിച്ച രണ്ട് ലക്ഷം രൂപയ്ക്കുള്ള സയൻസ് ലാബ് ഉപകരണങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി ആന്റ് സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 16ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ : 9745 776 957. വിശദവിവരങ്ങൾക്ക് www.dhsekerala.gov.in സന്ദർശിക്കുക.
തൃശ്ശൂർ
ജിഎച്ച്എസ്എസ് വെറ്റിലപ്പാറ സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി ലാബുകളിലേയ്ക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. നിരതദ്രവ്യ തുകയായ 2000 രൂപ അടച്ച് ജനുവരി 16 ഉച്ചയ്ക്ക് 1 മണി വരെ സമർപ്പിക്കാം. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വെച്ച് ദർഘാസ് തുറക്കും. ഫോറത്തിന്റെ വില 400 രൂപ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സ്കൂളുമായി ബന്ധപ്പെടുക. ഫോൺ: 0480 2769400
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.