Sections

വിവിധ പ്രവൃത്തികൾക്കായി ദർഘാസുകൾ ക്ഷണിച്ചു

Wednesday, Mar 29, 2023
Reported By Admin
Tenders Invited

വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ്-പ്രൊജക്റ്റ് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട് / വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. 2018 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷനുള്ളതും എയർകണ്ടിഷൻ ചെയ്ത ടാക്സി പെർമിറ്റുള്ളതും 1400 സി സി ക്ക് മുകളിലുള്ളതും 7 സീറ്റുകളുമുള്ള വാഹനം ലഭ്യമാക്കണം. മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ഓഫീസിൽ നേരിട്ടും തപാൽ / സ്പീഡ് പോസ്റ്റ് മുഖേനയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2992620 ,9447905294 ,8129166086

വാവീഡിയോ പ്രദർശിപ്പിക്കുന്നതിനും നോട്ടീസുകൾ/പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന-വിപണന മേള ആലപ്പുഴയുടെ ഭാഗമായി കൺവീനർ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ആലപ്പുഴ) ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ പ്രദർശന വീഡിയോ പ്രദർശിപ്പിക്കുന്നതിനും നോട്ടീസുകൾ/പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നതിനും വീഡിയോ വാൾ ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ മൂന്നിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും. ഫോൺ: 0477 2251349.

വാദർഘാസ് ക്ഷണിച്ചു

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ സ്റ്റാളുകൾ വാടകയ്ക്കെടുത്ത് നടത്തുന്നതിന് പട്ടിക വർഗ്ഗവിഭാഗത്തിൽപ്പെട്ട വ്യക്തികൾ, പട്ടിക വർഗ്ഗ വിഭാഗത്തിലെ സാശ്രയ സംഘങ്ങൾ, പട്ടിക വർഗ്ഗ സഹകരണ സംഘങ്ങൾ, പട്ടികവർഗ്ഗ ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവയിൽ നിന്നും മത്സരാധിഷ്ഠിത സീൽഡ് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഏപ്രിൽ 25 നകം സമർപ്പിക്കണം. സബ് കളക്ടർ/പ്രസിഡന്റ് എൻ ഊര് പൈതൃക ഗ്രാമം, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്-673592 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ: 04936 292902 ,9778783522.

വാബോട്ടുകൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിൽ ഉൾനാടൻ ജലാശയങ്ങളിൽ അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഫിഷറീസ് വകുപ്പിന് കായൽ പട്രോളിംഗ് നടത്തുന്നതിന് ബോട്ടുകൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 2024 മാർച്ച് വരെയാണ് ബോട്ടുകൾ ആവശ്യം. ഏപ്രിൽ മൂന്നിന് വൈകിട്ട് മൂന്നു വരെ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0477 2251103


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.