Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലെ വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Oct 10, 2023
Reported By Admin
Tenders Invited

എക്സ്-റേ ലോബി എൽ.ഇ.ഡി. ത്രീ ഫിലിം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് എക്സ്-റേ ലോബി എൽ.ഇ.ഡി. ത്രീ ഫിലിം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 20ന് വൈകിട്ട് നാലു വരെ നൽകാം. വിലാസം- പ്രിൻസിപ്പാൾ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282611, 2282015.

കാർ അല്ലെങ്കിൽ ജീപ്പ് പ്രതിമാസ വാടകയ്ക്ക്; ടെൻഡർ ക്ഷണിച്ചു

അടിമാലി അഡീഷണൽ ശിശുവികസനപദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വർഷത്തേക്ക് കാർ അല്ലെങ്കിൽ ജീപ്പ് പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. നവംബർ 25 ന് ഉച്ചയ്ക്ക് 1 മണി വരെ ഫോം സ്വീകരിക്കും. അന്നേ ദിവസം 2.30ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ അടിമാലി ഐസിഡിഎസ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 04865 265268

കാന്റീൻ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു

ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഒക്ടോബർ 28 മുതൽ 2024 ഒക്ടോബർ 27 വരെയുള്ള കളയാളവിൽ കാന്റീൻ നടത്തുന്നതിന് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള എഫ് എസ് എസ് എ ഐ രജിസ്ട്രേഷനുള്ള കുടുംബശ്രീ സംഘങ്ങൾ, വ്യക്തികൾ, സ്ഥാപനം, തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 21 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ടെണ്ടറുകൾ സമർപ്പിക്കണം. വൈകീട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0480 2701823, 2708372.

അറ്റകുറ്റപ്പണികൾ കരാറെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിലും ജില്ലയിലെ അഞ്ച് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിലും പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾ കരാറെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു വർഷത്തേക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾക്കാണ് കരാർ. ക്വട്ടേഷൻ ഒക്ടോബർ 25 ന് രണ്ടുമണിക്ക് മുമ്പായി അയക്കണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടർ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, ഫോൺ: 0487 2991125.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.