Sections

വിവിധ പ്രവർത്തികൾക്കായി ദർഘാസുകൾ ക്ഷണിച്ചു

Wednesday, Mar 22, 2023
Reported By Admin
Tenders Invited

ദർഘാസുകൾ ക്ഷണിച്ചു


വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മേലടി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2023- 24 സാമ്പത്തിക വർഷത്തിൽ ( മാർച്ച് 31വരെ ) കരാർ വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക : 240000/. ഏപ്രിൽ 5 ഉച്ചയ്ക്ക് 2 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 8943399346

നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തളിപ്പറമ്പ കയ്യംതടത്ത് പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അടുത്ത അധ്യയന വർഷം അഞ്ച് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർഥികൾക്കും നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ മൂന്നിന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0460 2996794.

ഇ-ടെൻഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംഎൽഎ പ്രാദേശിക വികസന ഫണ്ട്/എൻസി ഫ്ളഡ്/പ്ലാൻ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. (ഫോൺ:0485 2822544). ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 29-ന് വൈകിട്ട് ആറു വരെ.

സ്റ്റേഷനറി ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനായി ടെൻഡർ ക്ഷണിച്ചു

ഭിന്നശേഷി കാഴ്ച പരിമിതിയുളള കുട്ടികൾക്കായുളള ബ്രെയിലി സ്റ്റേഷനറി ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനായി സമഗ്ര ശിക്ഷാ കേരള ഓപ്പൺ ടെൻഡർ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 28-ന് വൈകിട്ട് അഞ്ചു വരെ. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ടെൻഡറുകൾ പരിഗണിക്കില്ല. സ്പെസിഫിക്കേഷൻ, ടെൻഡർ ഫോറം, നിരതദ്രവ്യം തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് സമഗ്രശിക്ഷാ കേരള എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2962041, 9746401115

ദർഘാസ് ക്ഷണിച്ചു

കോട്ടയം: പാമ്പാടി താലൂക്കാശുപത്രിയിലേക്ക് 2023-24 വർഷത്തേക്ക് ലാബ് പരിശോധനകൾ, സി.ടി/ എം. ആർ. ഐ/ യു.എസ്.ജി/ ഡോപ്ലർ സ്കാൻ എന്നീ സേവനങ്ങളും, മരുന്നുകൾ ഇൻജക്ഷനുകൾ, ഓയിൻമെന്റുകൾ, ഐ.വി ഫ്ളൂയിഡ് എന്നിവ സപ്ലൈ ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഏപ്രിൽ 19നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2507866

ഗാർഹിക എൽ.പി.ജി സിലിണ്ടർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

എറണാകുളം ബോസ്റ്റൽ സ്കൂളിൽ 2023-2024 സാമ്പത്തിക വർഷത്തിൽ ഗാർഹിക എൽ.പി.ജി സിലിണ്ടർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 22 മുതൽ ഏപ്രിൽ അഞ്ചിന് രാവിലെ 11.30 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ അഞ്ചിന് വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും. 14.200 കിലോയുടെ സിലിണ്ടറാണ് വിതരണം ചെയ്യേണ്ടത്. ഫോൺ : 0484-2421366, 9446899530

വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ച

മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ തുടങ്ങുന്ന ഹൈടെക് ഫിഷ് മാർട്ടുകളിലേക്ക് കണ്ണൂർ മാപ്പിളബേയിലെ ബേസ് സ്റ്റേഷനിൽ നിന്നും പച്ച മത്സ്യം ദിവസവും എത്തിച്ചുനൽകുന്നതിന് ആവശ്യമായ ഒരു ടൺ/മൂന്ന് ടൺ കപ്പാസിറ്റിയുള്ള വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2731257.

പൊട്ടിയ ടൈലുകൾ മാറ്റി പുതിയ ടൈലുകൾ സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലെ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ലാബിലെ പൊട്ടിയ ടൈലുകൾ മാറ്റി പുതിയ ടൈലുകൾ സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 24ന് വൈകിട്ട് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ:0497 2780226.

പെയിന്റ് ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡബ്ല്യൂ ആൻഡ് സി ബ്ലോക്കിന്റെ ഉൾവശം പെയിന്റ് ചെയ്യുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. 4800/ രൂപയാണ് നിരതദ്രവ്യം. ടെൻഡറുകൾ മാർച്ച് 23 ന് ഉച്ചക്ക് 12:50 വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും. ഫോൺ:0466 2344053

റോഡ് പ്രവർത്തി: ടെൻഡർ ക്ഷണിച്ചു

അട്ടപ്പാടി ബ്ലോക്ക്പഞ്ചായത് 2021-22 റോഡ് പുനരുദ്ധാരണ പ്രവർത്തിയിലുൾപ്പെടുത്തി അഗളി ഗ്രാമപഞ്ചത്തിലെ കക്കുപ്പടി താഴെ ഊര്-ധോണിഗുണ്ട് ദുണ്ടൂർ റോഡ് പ്രവർത്തികൾക്ക് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ഓഫീസ് നോട്ടീസ് ബോർഡിലും www.tender.lsgkerala.gov.in , www.tenders.kerala.gov.in ലും ലഭിക്കുമെന്ന് ബ്ലോക്ക് വികസന ഓഫീസർ അറിയിച്ചു.

എന്റെ കേരളം 2023 ടീഷർട്ട് - തൊപ്പി പ്രിന്റിംഗ്:ക്വട്ടേഷൻ ക്ഷണിച്ചു

ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഏപ്രിൽ 9 മുതൽ 15 വരെ നടക്കുന്ന എന്റെ കേരളം-2023 പ്രദർശന-വിപണന മേളയുടെ പ്രചരണാർത്ഥം 1500 ടീഷർട്ട് 1500 തൊപ്പികളിൽ ലോഗോ പ്രിന്റ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 27 ന് വൈകിട്ട് മൂന്നിനകം ജില്ല ഇൻഫർമേഷൻ ഓഫീസ് ,ഗ്രൗണ്ട് ഫ്ലോർ, സിവിൽ സ്റ്റേഷൻ, പാലക്കാട്, വിലാസത്തിൽ നൽകണം. അന്നേ ദിവസം വൈകിട്ട് 3.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ - 0491-2505329

കണ്ണടകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ച

കോട്ടയം: മിഴിവ് പദ്ധതിപ്രകാരം കോട്ടയം മെഡിക്കൽ കോളജ് ഓഫീസിലേക്ക് ആവശ്യമായ കണ്ണടകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. 2023 മാർച്ച് 25നകം ടെൻഡറുകൾ ലഭിക്കണം. ഫോൺ: 0481-2562778

പ്രതിമാസ വാടയ്ക്ക്ക് വാഹനം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാട്ടാക്കട താലൂക്കിൽ അമ്പൂരി പുരവിമലയ്ക്കടുത്ത് കാരക്കുഴിയിൽ പ്രവർത്തിക്കുന്ന എആർഡി 44 ഡിപ്പോയിൽ നിന്നും റേഷൻ സാധനങ്ങൾ പുരവിമല, തെൻമല, കണ്ണമാമൂട്, തുടങ്ങിയ ആദിവാസി സെറ്റിൽമെന്റുകളിൽ എത്തിക്കുന്നതിനായി പ്രതിമാസ വാടയ്ക്ക്ക് വാഹനം നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2731240

സൈഡ് വീൽ സ്കൂട്ടർ നൽകുന്നതിനായി ഇ-ടെണ്ടർ ക്ഷണിച്ചു

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകുന്നതിനായി ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27ന് വൈകിട്ട് ആറ് വരെ. തപാൽ വഴി സ്വീകരിക്കുന്ന അവസാന തീയതി അന്നേദിവസം വൈകിട്ട് അഞ്ച് വരെ. മാർച്ച് 28ന് ഉച്ചകഴിഞ്ഞ് 2.30ന് ടെണ്ടർ തുറക്കും. ഫോൺ 04994 230230.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.