- Trending Now:
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എർട്ടിക, ഇന്നോവോ, ക്രിസേറ്റാ, ബൊലേറോ) കരാറടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് വാടകക്ക് നൽകുന്നതിന് തയ്യാറുള്ള ഏജൻസികൾ/ കരാറുകാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 17ന് ഉച്ചക്ക് 12 മണി വ െടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസിൽ ലഭിക്കും.
കുരിയോട്ടുമല സർക്കാർ ഹൈടെക് ഡയറി ഫാമിലെ വൃക്ഷങ്ങളിൽ നിന്നും ഒരു വർഷത്തെ ആദായം എടുക്കുന്നതിന് ഏപ്രിൽ നാലിന് രാവിലെ 11ന് ലേലം നടത്തും. ക്വട്ടേഷനുകൾ അന്നേദിവസം രാവിലെ 10 നകം ഫാം സൂപ്രണ്ടിന്റെ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ- 0475 2227485.
മുവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2023- 24 സാമ്പത്തിക വർഷം കരാർ വാഹനം (കാർ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള ടെൻഡറുകൾ 2023 ഏപ്രിൽ 19ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ 0485 -2810018.
എറണാകുളം ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഫാർമസിയുടെ സ്റ്റോറിലേക്ക് 1200*100*160 എംഎം അളവിലുളള 10 പ്ലാസ്റ്റിക് പെല്ലറ്റുകൾ വിതരണം ചെയ്യുന്നതിന് സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ അഞ്ചിന് രാവിലെ 11.30ന് മുമ്പായി സമർപ്പിക്കണം.
ചേലക്കര എസ്എംടിജിഎച്ച്എസ് സ്കൂളിലേക്ക് അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും യൂണിഫോം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 10 വൈകീട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04884- 252013, 04884- 254384, 9495788113, 9497629352
കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഏപ്രിൽ 10 ന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. നിരതദ്രവ്യം 2000 രൂപ. ഫോൺ: 04924254392.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.