- Trending Now:
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഓഫീസ്- ഒന്നിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തിലധികം പഴക്കമില്ലാത്ത എ.സി യൂട്ടിലിറ്റി വാഹനങ്ങളുടെ (ബൊലേറോ തത്തുല്യ) സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 15 വൈകിട്ട് 4 വരെ. ക്വട്ടേഷൻ സമർപ്പിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥകൾ ബോർഡിന്റെ www.kspcb.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്: 9447975731, 9497719063.
ലൈഫ് മിഷന്റെ പത്തനംതിട്ട ജില്ലാ കോ-ഓർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ തയാറുള്ള കാറുടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന മേലെഴുത്തോട് കൂടി ക്വട്ടേഷനുകൾ ജൂലൈ 12 ന് പകൽ 2.30 ന് മുമ്പായി പത്തനംതിട്ട ദാരിദ്ര്യലഘൂകരണ വിഭാഗത്തിലുള്ള ജില്ലാ കോ-ഓർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം.
ജില്ലാ സ്റ്റേഷനറി ഓഫീസിൽ 2023-24 സാമ്പത്തിക വർഷത്തെ ഗതാഗത കയറ്റിറക്ക് ജോലികൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 20 നകം ദർഘാസ് നൽകണം. ഫോൺ: 04936 248120.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന കൊടുവളളി അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിൽ പ്രവർത്തതിക്കുന്ന വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2023-24 വർഷം ആവശ്യമായ പാൽ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യകതികളിൽനിന്നും / സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ 148 സെൻററുകളിലേക്ക് ആഴ്ചയിൽ 2 ദിവസം രാവിലെ 10 മണിക്ക് മുമ്പായി ആവശ്യമായ പാൽ വിതരണം ചെയ്യേണ്ടതാണ്. ഒരു ലിറ്ററിന് ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് ഉൾപ്പെടെ 58 രൂപ നിരക്കിൽ കവിയാതെ ലഭ്യമാക്കേണ്ടതാണ്. അടങ്കൽ തുക : 11,79024 / രൂപ. ടെണ്ടർ ഫോറത്തിൻറെ വില 2400 +18 ശതമാനം ജിഎസ്ടി. ടെണ്ടർ ഫോറം സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 20 ഉച്ചക്ക് ഒരു മണി. സമർപ്പിക്കപ്പെട്ട ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04922281044
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന കൊടുവളളി അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിൽ പ്രവർത്തതിക്കുന്ന വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2023-24 വർഷം ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യകതികളിൽനിന്നും / സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ 148 സെൻററുകളിലേക്ക് ആഴ്ചയിൽ 2 ദിവസം രാവിലെ 10 മണിക്ക് മുമ്പായി ആവശ്യമായ മുട്ട വിതരണം ചെയ്യേണ്ടതാണ്. മുട്ട ഒന്നിന് ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് ഉൾപ്പെടെ എട്ട് രൂപ നിരക്കിൽ കവിയാതെ ലഭ്യമാക്കേണ്ടതാണ്. അടങ്കൽ തുക: 13,00992 / രൂപ. ടെണ്ടർ ഫോറത്തിൻറെ വില 3400 +18 ശതമാനം ജിഎസ്ടി. ടെണ്ടർ ഫോറം സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 20 ഉച്ചക്ക് ഒരു മണി. സമർപ്പിക്കപ്പെട്ട ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04922281044
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴിക്കോട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോഴിക്കോട് റൂറൽ ഐ സി ഡി എസ് പരിധിയിലെ 180 അങ്കണവാടികളിലേക്ക് 2022-23 വർഷ സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിയ്ക്കു 2500 രൂപ നിരക്കിൽ 180 അങ്കണവാടികൾക്കാണ് പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. നികുതി ഉൾപ്പെടെ സാധനങ്ങൾ പ്രസ്തുത അങ്കണവാടികളിൽ എത്തിക്കുന്നതിനുള്ള തുകയാണ് ടെണ്ടറിൽ രേഖപ്പെടുത്തേണ്ടത്. അടങ്കൽ തുക: 450000 രൂപ. ടെണ്ടർ ഫോറങ്ങൾ ജൂലൈ 18 മുതൽ ലഭിക്കും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 19 വൈകീട്ട് മൂന്ന് മണി. പൂരിപ്പിച്ച ടെണ്ടറുകൾ ജൂലൈ 20 രാവിലെ 11 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2966305
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.