- Trending Now:
ജില്ലാ വികസനകാര്യ കമ്മീഷ്ണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വാഹനം ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. റെനോൾട്ട് ഡസ്റ്റർ / മാരുതി സിയാസ് എന്നീ മോഡലിൽ ഉള്ള വാഹനമാണ് ആവശ്യം. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി മെയ് 18 രാവിലെ 11 വരെ. ജില്ലാ വികസനകാര്യ കമ്മീഷ്ണറുടെ ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ മുദ്ര വച്ച കവറിലാണ് ടെണ്ടർ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0484 2993641 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഖര മാലിന്യ സംസ്കരണ പദ്ധതി ജില്ലാ ഓഫീസിലേക്ക് ഏഴ് സീറ്റിൽ കുറയാതെയുള്ള വാഹനം മാസവാടകക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18. കൂടുതൽ വിവരങ്ങൾക്ക് 9400055460 എന്ന നമ്പറിൽ ബന്ധപ്പെടുക.
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ആലത്തൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിൽ ഓഫീസ് ആവശ്യത്തിന് വാഹനത്തിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ മെയ് 25 ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. വിവരങ്ങൾ വടക്കഞ്ചേരിയിലെ ആലത്തൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ: 04922 254007.
ജില്ല സാമൂഹ്യനീതി ഓഫീസിലെ ആവശ്യങ്ങൾക്കായി 2023-24 സാമ്പത്തിക വർഷം ടാക്സി പെർമിറ്റുളള കാർ/ജീപ്പ് വാടകയ്ക്ക് നൽകാൻ സന്നദ്ധരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും റീ ടെൻഡർ ക്ഷണിച്ചു. മെയ് 18-ന് ഉച്ചയ്ക്ക് 12.30 വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0477 2253870.
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ ഉപയോഗിച്ചതും പഴയതുമായ ഇരുമ്പ് സ്ക്രാപ്പ്, അലൂമിനിയം സ്ക്രാപ്പ്, പ്ലാസ്റ്റിക് സ്ക്രാപ്പ് എന്നീ സാധനങ്ങൾ ഇപ്പോഴുള്ള അവസ്ഥയിൽ ലേലം/ദർഘാസ് മുഖാന്തിരം വിൽപ്പന നടത്തുന്നു. പൂരിപ്പിച്ച ദർഘാസുകൾ 'സ്‌ക്രാപ്പ് മെറ്റീരിയൽ ടെണ്ടർ', വ്യക്തിയുടെ പൂർണ്ണമായ മേൽവിലാസവും എന്നിവ രേഖപ്പെടുത്തിയ സീൽ ചെയ്ത കവറുകളിൽ സമർപ്പിക്കണം. ദർഘാസ് /ലേലത്തിൽ പങ്കെടുക്കുവാൻ പാൻ കാർഡ് ഹാജരാക്കുകയും അതിന്റെ പകർപ്പ് ഓഫീസിൽ ഏൽപ്പിക്കുകയും വേണം. അടങ്കൽ തുകയുടെ 10 ശതമാനം സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, കോഴിക്കോട് എന്ന പേരിൽ ഡി.ഡി എടുത്ത് ഇ.എം.ഡി ആയി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അടങ്കൽ തുകയുടെ 10 ശതമാനം നിരതദ്രവ്യം ഡിമാന്റ്ഡ്രാഫ്റ്റായി ഓഫീസിൽ മെയ് 24, 11 മണിക്ക് മുമ്പായി നൽകി ടോക്കൺ വാങ്ങേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. മെയ് 20 വൈകീട്ട് മൂന്ന് മണി വരെ ദർഘാസ് ഫോറം ലഭിക്കും. 500+18 ശതമാനം ജി.എസ്.ടിയും ആണ് ദർഘാസിന്റെ വില. ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ് 22 വൈകീട്ട് മൂന്ന് മണി. മെയ് 24 രാവിലെ 11.30 മുതലാണ് ലേലം ചെയ്യുന്നത്. അന്നേ ദിവസം ലേലത്തിനു ശേഷം ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് - 9495643625
ഇടുക്കി മെഡിക്കൽ കോളേജിലേക്ക് ഓർത്തോ പീഡിക്സ് ഇംപ്ലാന്റുകൾ, ആർത്രോസ്കോപിക് ഇംപ്ലാന്റുകൾ, ടോട്ടൽ ക്നീ റിപ്ലേസ്മെന്റ്, ടോട്ടൽ ഹിപ്പ് റിപ്ലേസ്മെന്റ് എന്നീ വിവിധ ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റു വസ്തുക്കളും ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ മെയ് 23 ന് 2 മണിക്ക് മുൻപായി ആശുപത്രി സുപ്രണ്ടിന് സമർപ്പിക്കണം. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232474.
ഇടുക്കി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പിഐയു) കാര്യാലയത്തിൽ നിന്നും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പുറത്തേക്കടവ് പാലത്തിന്റെ നിർമ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ, അനാലിസിസ്, ഡിസൈൻ, ഡിപിആർ എന്നിവ തയ്യാറാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് https://etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 291797.
അനെർട്ട് ജില്ലാ ഓഫിസ് മുഖേന ഇടുക്കി ഡിറ്റിപിസിയിൽ സ്ഥാപിച്ചിരിക്കുന്ന പൊതു ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനിലേക്ക് ആവശ്യമായ സിലിങ്, ഫ്ലോർ ടൈലിങ്, സൈൻ ബോർഡ്, ഡിസ്റ്റൻസ് ബോർഡ് എന്നീ സജ്ജമാക്കുന്നതിനുള്ള ജോലികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ അനെർട്ട് ഇടുക്കി ജില്ലാ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 04862233252.
ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് ലബോറട്ടി പരിശോധനകൾ നടത്തുന്നതിന് 2023-24 സാമ്പത്തിക വർഷ കാലയളവിലേക്ക് ആവശ്യമായ ലാബ് റിയേജന്റുകൾ, ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീക്യത സ്ഥാപനങ്ങളിൽ നിന്നും വിതരണക്കാരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 3 മണിവരെ മെയ് 23 വരെ സിഎച്ച്സി ഓഫീസിൽ നിന്നും ദർഘാസ് ഫോം ലഭിക്കും. മെയ് 23 ന് വൈകിട്ട് 3 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. മെയ് 24 ന് രാവിലെ 11.30 ന് ആശുപത്രി കോമ്പൗണ്ടിൽ വച്ച് ദർഘാസ് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04869244019
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.