Sections

വിവിധ സർക്കാർ പദ്ധതികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Saturday, Sep 30, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു

മാങ്കായിൽ ഗവ. വി.എച്ച്.എസ്സ്.എസ്സിന് സമീപമുളള മരട് ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ 2023-2024 സാമ്പത്തിക വർഷത്തേക്ക് വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിനായി വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 5 ഉച്ചയ്ക്ക് 1 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 2706695.

കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിന്റെ അധികാരപരിധിയിൽ വരുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിലേയ്ക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് മത്സരാടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു. നവംബർ ഏഴിന് വൈകീട്ട് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0495 2724300, 8943346197.

ബോർഡുകൾ വാട്ടർ പ്രൂഫ് പെയിന്റിംഗ് ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള സബ്സെന്ററുകളിൽ ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ വിവിധ തരം ബോർഡുകൾ വാട്ടർ പ്രൂഫ് പെയിന്റിംഗ് ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ 13 ദിവസത്തിനുള്ളിൽ ഓഫീസിൽ നൽകണം.

ക്വട്ടേഷൻ ക്ഷണിച്ചു

വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിലെ ജി, ജെ ബ്ലോക്കുകളിലെ മാറ്റിയ 2775.94 ചതുരശ്ര മീറ്ററിലുള്ള ഏകദേശം 450 പഴയ അലൂമിനിയം ഷീറ്റുകൾ ക്വട്ടേഷൻ മുഖേന വിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട തീയതി ഒക്ടോബർ 11 ന് രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രവുമായി ബന്ധപ്പെടാം.

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ജിയോ ടെക്നിക്കൽ ലാബിലേക്ക് ത്രീ ഫേസ് ഫോർ വയർ സർക്യൂട്ട് (എർത്ത് വയർ ഉൾപ്പെടെ) സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ മൂന്നിന് ഉച്ചക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ: 0497 2780226.

വാട്ടർ ഡിസ്പെൻസേർസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിലേക്ക് വാട്ടർ ഡിസ്പെൻസേർസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 10ന് ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും.

ലേസർ പ്രിന്ററുകളുടെ ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു

മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാർ, രണ്ട് ജില്ലാ രജിസ്ട്രാർ ഓഫീസുകളിൽ ഈ സാമ്പത്തിക വർഷത്തിൽ ലേസർ പ്രിന്ററുകളുടെ ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ഒക്ടോബർ 16ന് വൈകീട്ട് അഞ്ചിനകം ജില്ലാ രജിസ്ട്രാർ (ജനറൽ), ബി 2 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ മലപ്പുറം - 676505 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0483 2734883.

ഇ-ടെൻഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംഎൽഎഎസ്ഡിഎഫ്/ടിസിഎഫ് (MLASDF/TCF) പദ്ധതിയിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. ഫോൺ 0485 2822544. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3 വൈകിട്ട് 6.

ഇ-ടെൻഡർ ക്ഷണിച്ചു

അഴുത ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പ്രവൃത്തികൾക്ക് ഇ-ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭ്യമാണ്.

സ്റ്റേജ്, പന്തൽ തുടങ്ങിയവ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളത്ത് നടക്കുന്ന 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ആവശ്യമായ സ്റ്റേജ്, പന്തൽ തുടങ്ങിയവ നിർമ്മിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 3 ന് രാവിലെ 11 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ 'ജെ' വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:04872360810.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.