Sections

വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, May 09, 2023
Reported By Admin
Tenders Invited

ടെണ്ടറുകൾ ക്ഷണിച്ചു


സർജിക്കൽ ഉപകരണങ്ങളും മൈനർ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും സർജിക്കൽ ഉപകരണങ്ങളും മൈനർ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25ന് 11 മണി മുതൽ രണ്ട് മണി വരെ.

സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25ന് 11 മണി മുതൽ രണ്ട് മണി വരെ.

പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് 16 മുതൽ 22 വരെ കോട്ടയത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ കൊറുഗേറ്റഡ് പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതിനായി വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 11 ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. മേയ് 11 ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2562558

ഭക്ഷണസാധനങ്ങൾ അങ്കണവാടികളിൽ എത്തിച്ചുനല്കുന്നതിനും ദർഘാസുകൾ ക്ഷണിച്ചു

കോട്ടയം: കോട്ടയം നഗരസഭയുടെ നടപ്പുസാമ്പത്തിക വർഷത്തിലെ അങ്കണവാടി പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഭക്ഷണസാധനങ്ങളുടെ വിതരണത്തിനും ഏറ്റെടുക്കുന്ന ഭക്ഷണസാധനങ്ങൾ അങ്കണവാടികളിൽ എത്തിച്ചുനല്കുന്നതിനും ദർഘാസുകൾ ക്ഷണിച്ചു. മേയ് 22ന് ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ ദർഘാസുകൾ പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും.

ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ആരോഗ്യ കേരളം ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലെ തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിലെ കോംപ്രിഹെൻസീവ് ലാക്റ്റേഷൻ മാനേജ്മെന്റ് സെന്ററിലേക്ക് ബ്രെസ്റ്റ് പമ്പ്, ബ്രെസ്റ്റ് പമ്പ് സെറ്റ്, മിൽക്ക് ബോട്ടിൽ (150 എംഎൽ) എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. 2023 മെയ് 25 രാവിലെ 11 മണിക്ക് മുതൽ രണ്ട് വരെ ടെണ്ടർ സ്വീകരിക്കും.

വാഹന ഉടമകളിൽ നിന്ന് ടെണ്ടർ ക്ഷണിക്കുന്നു

സമഗ്രശിക്ഷ കേരളം കണ്ണൂർ ജില്ലാ ഓഫീസിലേക്ക് ഡ്രൈ ലീസ് (ഡ്രൈവർ ഇല്ലാതെ) വ്യവസ്ഥയിൽ ആറ് മാസത്തേക്ക് നാല് സീറ്റ് അല്ലെങ്കിൽ ഏഴ് സീറ്റ് ഇലക്ട്രിക് അല്ലെങ്കിൽ ഡീസൽ വാഹനം ആവശ്യമുണ്ട്. വാഹന ഉടമകളിൽ നിന്ന് ടെണ്ടർ ക്ഷണിക്കുന്നു. ഇമെയിൽ:ssakannur@gmail.com ഫോൺ 04972 707993.

ക്വട്ടേഷൻ ക്ഷണിച്ചു

പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്ക്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ യൂണിഫോം, ബെഡ്ഷീറ്റ്, പില്ലോകവർ എന്നിവ ആഴ്ചയിൽ രണ്ട് തവണ കഴുകി ഇസ്തിരിയിട്ട് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 20-ന് വൈകിട്ട് മൂന്ന് വരെ സീനിയർ സൂപ്രണ്ട്, ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര, വാടയ്ക്കൽ പി.ഒ., ആലപ്പുഴ എന്ന വിലാസത്തിൽ നൽകാം. ഫോൺ: 7902544637.

വാട്ടർ ടാങ്ക് ക്ലിനിങ്: ക്വട്ടേഷൻ ക്ഷണിച്ചു

പുന്നപ്ര ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലെ ആറ് വാട്ടർ ടാങ്ക്, സ്കൂളിലെ മൂന്ന് വാട്ടർ ടാങ്ക്, ആർ.ഒ. പ്ലാന്റ് വാട്ടർ ടാങ്ക് ഉൾപ്പെടെ 11 വാട്ടർ ടാങ്കുകൾ വൃത്തിയാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 18-ന് ഉച്ചക്ക് 12 വരെ നൽകാം. വിലാസം: സീനിയർ സൂപ്രണ്ട്, എം.ആർ.എസ്. പുന്നപ്ര, വാടയ്ക്കൽ പി.ഒ, ആലപ്പുഴ. ഫോൺ: 7902544637.

കായിക ഉപകരണങ്ങൾ: ക്വട്ടേഷൻ ക്ഷണിച്ചു

ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് വിവിധ സ്പോർട്സ് ടീമുകൾക്കുള്ള കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 18-ന് വൈകിട്ട് ഉച്ചയ്ക്ക് ഒന്നു വരെ പ്രിൻസിപ്പാൾ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0477-22822015

ക്വട്ടേഷൻ ക്ഷണിച്ചു

ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. വിഭാഗത്തിലേക്ക് 'പ്രൊക്യൂർ മെറ്റാലിക്ക് കഫ്ഡ് ട്രക്കോസ്റ്റോമി ട്യൂബ് ഫോർ എമർജൻസ് ട്രക്കോസ്റ്റോമി' വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 22-ന് വൈകിട്ട് നാലുവരെ പ്രിൻസിപ്പാൾ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0477-22822015

വീഡിയോ വാൾ വഴിയുള്ള പ്രചാരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

2023 മെയ് 29 മുതൽ നടക്കുന്ന മന്ത്രിതല അദാലത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വീഡിയോ വാൾ വഴിയുള്ള പ്രചാരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രചാരണ പ്രവർത്തനത്തിനുള്ള ലൈസൻസും മറ്റ് അംഗീകൃത രേഖകളും ഉള്ളവരായിരിക്കണം അപേക്ഷകർ. ആറ് താലൂക്കിലും ഓരോ ദിവസത്തെ പ്രചാരണമാണ് നടത്തേണ്ടത്. ഒരു ദിവസത്തെ പ്രചാരണത്തിനാവശ്യമായ തുകയാണ് ക്വാട്ട് ചെയ്യേണ്ടത്. ഓടാൻ സാധിക്കുന്ന കിലോമീറ്ററും ക്വട്ടേഷനിൽ സൂചിപ്പിക്കണം. ക്വട്ടേഷനുകൾ ഇന്നുമുതൽ ഏഴ് ദിവസത്തിനകം ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്ട്രേറ്റ് കോംമ്പൗണ്ട്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0477 2251349 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

പരസ്യ ബോർഡിന് ക്വട്ടേഷൻ ക്ഷണിച്ചു

2023 മെയ് 29 മുതൽ നടക്കുന്ന മന്ത്രിതല അദാലത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബോർഡുകൾ ഡിസൈൻ ചെയ്ത് ജില്ലയിലെ ആറ് താലൂക്കുകളിലായി നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ചുനൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബോർഡ് നിർമാണത്തിനുള്ള നിരക്ക് സ്ക്വയർ ഫീറ്റ് നിരക്കിലാണ് ക്വട്ടേഷനിൽ കാണിക്കേണ്ടത്. തടി/പട്ടിക ഫ്രയിമിൽ ചെയ്ത ബോർഡുകൾ ക്ലോത്ത്/ ഇക്കോ ഫ്രണ്ട്ലിയായ വസ്തു ഉപയോഗിച്ച് നിർമിച്ചതാവണം. 8x4, 10x8 സൈസിലുള്ള ബോർഡുകളാണ് വേണ്ടത്. ക്വട്ടേഷനുകൾ മെയ് എട്ടു മുതൽ ഏഴ് ദിവസത്തിനകം ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്ട്രേറ്റ് കോംമ്പൗണ്ട്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0477 2251349 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിനു ടെണ്ടർ ക്ഷണിച്ചു

തോടന്നൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ തിരുവളളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിനു വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി: മെയ് 15. കൂടുതൽ വിവരങ്ങൾക്ക് - 0496-2592722


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.