- Trending Now:
കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കായി വിവിധ ക്ഷേമ പദ്ധതികളിലുൾപ്പെടുത്തി രോഗികൾക്ക് 2024 മാർച്ച് 31 വരെ ജനറൽ സർജറി, ഓർത്തോപീഡിക് ഇംപ്ലാന്റ്സ് സപ്ലൈ ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. മാർച്ച് 31ന് രാവിലെ 11 നകം നൽകണം.
ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആവശ്യത്തിലേക്കായി അടുത്ത ഒരുവർഷത്തേക്ക് ടാക്സി പെർമിറ്റുള്ള കാർ വാടകക്ക് നൽകാൻ തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 12ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2700708.
പാലക്കാട് ഗവ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മാറുന്ന പുതിയ യൂണിഫോം വിതരണം ചെയ്യുന്നതിന് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടാത്ത ജി.എസ്.ടി രജിസ്ട്രേഷനുള്ളവരിൽ നിന്നും സീൽഡ് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 31 ന് വൈകിട്ട് നാലിനകം ഹയർസെക്കൻഡറി ഓഫീസിൽ പ്രിൻസിപ്പാളിന് നൽകണം. ടെൻഡറുകൾ അന്നേദിവസം വൈകിട്ട് അഞ്ചിന് തുറക്കും. ഫോൺ: 0491-2547737.
ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ തയ്യാറുള്ള കാറുടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. വാഹനം ടാക്സി രജിസ്ട്രേഷൻ ഉള്ളതായിരിക്കണം. ജി.പി.എസ് സംവിധാനം നിർബന്ധം. 2017 അല്ലെങ്കിൽ അതിന് ശേഷമുള്ള മോഡൽ ആയിരിക്കണം. പ്രതിമാസം ഓടാവുന്ന പരമാവധി ദൂരം 2000 കി.മീറ്റർ. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന മേലെഴുത്തോടെ ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നിനകം ക്വട്ടേഷനുകൾ ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ നൽകണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 0491-2505710.
മുനമ്പം ഫിഷിംഗ് ഹാർബറിൽ വാട്ടർ കിയോസ്ക്/ കുടിവെള്ള വിതരണം യൂണിറ്റ് നിർമ്മിച്ചതിന്റെ വെൻഡിംഗ് മെഷീൻ കേടായത് നിരന്തര ഉപയോഗം മൂലവും, കാലപ്പഴക്കത്താലും പ്രവർത്തനരഹിതമായിരിക്കുന്നു. നിശ്ചിത സ്ഥലത്തുനിന്നും മാറ്റി ഗുണനിലവാരമുള്ള ഒരു പുതിയ വെന്റിംഗ് മെഷിൻ ഘടിപ്പിച്ച് പ്രവർത്തിപ്പിച്ചു നൽകുന്നതിന് തൽപ്പരരായ വ്യക്തി കൾ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളളതും സീൽ ചെയ്തതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചു.വിശദവിവരങ്ങൾക്ക് ഫോൺ: 0484 2397371
ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഏഴുവർഷത്തിൽ കുറവ് പഴക്കമുള്ള 1000 സിസിയിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുവാൻ താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 30 ന് 2 മണി. ഫോൺ: 0487 2361500.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.