Sections

സർക്കാർ വിവിധ പൊജക്റ്റുകളിലേക്ക് ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Jan 24, 2023
Reported By Admin
tender invited

വിവിധ പദ്ധതികളിലേക്ക് ടെൻഡറുകൾ സമർപ്പിക്കാം


കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും ഫോറങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിനുമായി ടെൻഡറുകൾ ക്ഷണിക്കുന്നു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള കോതമംഗലം അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും ഫോറങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിനുമായി വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിക്കുന്നു. അവസാന തീയതി ജനുവരി 30 ന് ഉച്ചക്ക് രണ്ടു വരെ. ഫോൺ :0485-2828161,9188959728.

ആലത്തൂർ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 101 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അടങ്കൽ തുക 2,02,000 രൂപ. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ആലത്തൂർ മിനി സിവിൽ സ്റ്റേഷനിലെ ആലത്തൂർ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ആലത്തൂർ ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 04922 225747, 9188959759.

ശിശു വികസന വകുപ്പിന് കീഴിലെ അട്ടപ്പാടി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 175 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ ലഭ്യമാക്കുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. 3470 രൂപയാണ് നിരതദ്രവ്യം. ജനുവരി 27 ന് വൈകിട്ട് മൂന്ന് വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് ദർഘാസുകൾ തുറക്കും. ഫോൺ: 04924254234.

വാഹനം പ്രതിമാസ വാടകക്ക് നൽകുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു

കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കാര്യ കമ്മിഷണറുടെ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു ഇന്നോവ/ഇന്നോവ ക്രിസ്റ്റ വാഹനം പ്രതിമാസ വാടകക്ക് നൽകുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി : ഫെബ്രുവരി ഒന്നിന് 11 മണി. ഫോൺ : 0484 2993641

ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു

കുട്ടമ്പുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് 2022 -23 വാർഷിക പദ്ധതി പ്രകാരം റി ഡയറക്ടറേറ്റിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഉപകരണങ്ങൾ നിശ്ചിത സമയത്തിനകം നൽകേണ്ടതാണ്. അവസാന തീയതി ജനുവരി 30. ഫോൺ : 9645115901, 9497686400

കംഫർട്ട് സ്റ്റേഷൻറെ നടത്തിപ്പവകാശം കരാർ വ്യവസ്ഥയിൽ നടത്തുന്നതിന് മത്സരാധിഷ്ഠിത ഇ-ടെൻഡറുകൾ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ കംഫർട്ട് സ്റ്റേഷൻറെ നടത്തിപ്പവകാശം ഒരു വർഷ കാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ നടത്തുന്നതിന് ഈ മേഖലയിൽ പ്രവൃത്തി പരിചയമുളള വൃക്തികളിൽ /സ്ഥാപനങ്ങളിൽ നിന്നും www.etenders.kerala.gov.in വെബ് സൈറ്റ് മുഖേന മത്സരാധിഷ്ഠിത ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 25 വൈകിട്ട് അഞ്ചു വരെ.

മരുന്ന് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കെ.എ.എസ്.പി, ജെ.എസ്.എസ്.കെ., എ.കെ, ആർ.ബി.എസ്.കെ പദ്ധതികളുടെ കീഴിൽ വരുന്ന രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. 9500 രൂപയാണ് നിരതദ്രവ്യം. ജനുവരി 24 വരെ ദർഘാസുകൾ സ്വീകരിക്കും. ജനുവരി 25 ന് വൈകിട്ട് മൂന്ന് വരെ ഹാർഡ് കോപ്പികൾ നൽകാം. ജനുവരി 28 ന് രാവിലെ 11 ന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ www.etenders.kerala.gov.in ൽ ലഭിക്കും. ഫോൺ: 0466 2344053.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.